8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

സാസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ് യുഎം ബൂട്ട്ക്യാമ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സാസ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതും ശക്തിപ്പെടുത്തുന്നതും ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സൗജന്യ ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 10, 11 തീയതികളില്‍ ടെക്നോപാര്‍ക്കിലെ കെയര്‍സ്റ്റാക്ക് ഓഫീസിലാണ് ബൂട്ട് ക്യാമ്പ് നടക്കുക.

കെയര്‍സ്റ്റാക്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബൂട്ട്ക്യാമ്പിന് കെയര്‍സ്റ്റാക്കിന്‍റെ സ്ഥാപകരും മുന്‍നിര നേതാക്കളും നേതൃത്വം നല്‍കും. കേരളത്തിലേക്ക് കൂടുതല്‍ സാസ് സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരാനും അതുവഴി പുതിയൊരു സംരംഭകത്വ അന്തരീക്ഷമുണ്ടാക്കാനും ക്യാമ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്യാമ്പിന് ശേഷമുള്ള പരിശീലനവും ഓണ്‍ലൈന്‍ സേവനങ്ങളും കെയര്‍സ്റ്റാക്ക് നല്‍കും.

രജിസ്ട്രേഷനുള്ള അവസാന തീയതി ഡിസംബര്‍ 4. രജിസ്റ്റര്‍ ചെയ്യുന്നതിന് സന്ദര്‍ശിക്കുക: https://bit.ly/SaaSBootcamp.

X
Top