‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചുപ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധന

10 വര്‍ഷ ബോണ്ട് യീല്‍ഡ് നവംബറിന് ശേഷമുള്ള ഉയര്‍ച്ചയില്‍

ന്യൂഡല്‍ഹി: മറ്റൊരു നിരക്ക് വര്‍ദ്ധനവിന്റെ ആശങ്കയ്ക്കിടയില്‍ 10 വര്‍ഷ ബോണ്ട് ആദായം തിങ്കളാഴ്ച മൂന്ന് മാസത്തെ ഉയരത്തിലെത്തി. ബെഞ്ച്മാര്‍ക്ക് 7.26 ശതമാനം, ഗവര്‍ണ്‍മെന്റ് 2032 ബോണ്ടിന്റെ ആദായം 7.45 ശതമാനമാണ്. നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന യീല്‍ഡ്.

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.50 ശതമാനമാക്കിയപ്പോള്‍, യീല്‍ഡ് ഫെബ്രുവരി 8 ന് ഏകദേശം 15 ബേസിസ് പോയിന്റ് ഉയര്‍ന്നു. ജനുവരി റീട്ടെയില്‍ പണപ്പെരുപ്പത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധന ,വീണ്ടുമൊരു നിരക്ക് വര്‍ദ്ധനവിന് കാരണമായേക്കും. അതുകൊണ്ടുതന്നെ യീല്‍ഡ് ഉയര്‍ന്നേക്കാമെന്ന് ട്രഷറി വൃത്തങ്ങള്‍ പറയുന്നു.

14 സംസ്ഥാനങ്ങള്‍ 30,833 കോടി രൂപയുടെ സെക്യൂരിറ്റികള്‍ ലേലം ചെയ്തതും തിങ്കളാഴ്ച യീല്‍ഡ് കുതിച്ചുചാട്ടത്തിന് ഇടയാക്കി. മാത്രമല്ല, ഈ സാമ്പത്തിക വര്‍ഷം ട്രഷറി ബില്ലുകള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ 39,000 കോടി രൂപ കടമെടുക്കും. സംവിധാനത്തില്‍ പണലഭ്യത കുറയുന്നത് തുടരുമെന്നര്‍ത്ഥം

യുഎസ് ബോണ്ട് യീല്‍ഡിലെ വര്‍ദ്ധനവും വിപണി വികാരത്തെ ബാധിച്ചു.

X
Top