8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും ജാമ്യം

മുംബൈ: വായ്പാത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ‍‍ഐസിഐസി‍ഐ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന്നിവർക്കു ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഇവരുടെ അറസ്റ്റ് നിയമപരമല്ലെന്ന് കോടതി ഉത്തരവിട്ടു. ഇവർക്കെതിരേ ഉറപ്പുള്ള തെളിവ് കൊണ്ടുവരുന്നതിൽ സിബിഐ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു.

ചന്ദ കൊച്ചാർ ബാങ്ക് മേധാവിയായിരിക്കേ വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് 2022 ഡിസംബർ 23നു ചന്ദ കൊച്ചാറിനെയും ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തത്.

X
Top