ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

745 കോടിയുടെ വരുമാനം നേടി ബോംബെ ഡൈയിംഗ്

മുംബൈ: 2022 സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 93.02 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി. 2021 ജൂലൈ-സെപ്റ്റംബർ കാലയളവിൽ കമ്പനി 93.35 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നതായി കമ്പനി ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

എന്നാൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 50.37 ശതമാനം ഉയർന്ന് 745.22 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 495.56 കോടി രൂപയായിരുന്നു. കൂടാതെ അവലോകന പാദത്തിൽ മൊത്തം ചെലവ് 873.67 കോടി രൂപയായി വർധിച്ചു.

ബോംബെ ഡൈയിംഗിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗത്തിൽ നിന്നുള്ള വരുമാനം ഇരട്ടിയായി വർധിച്ച് 280.48 കോടി രൂപയായപ്പോൾ പോളിസ്റ്ററിൽ നിന്നുള്ള വരുമാനം 384.19 കോടിയിൽ നിന്ന് 449.24 കോടി രൂപയായി. ഒപ്പം റീട്ടെയിൽ/ടെക്‌സ്റ്റൈൽസ് എന്നിവയിൽ നിന്നുള്ള വരുമാനം 15.50 കോടി രൂപയായി ഉയർന്നു.

തുണിത്തരങ്ങളുടെയും രാസവസ്തുക്കളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്. കമ്പനി പരുത്തി/പോളിസ്റ്റർ കോട്ടൺ സ്യൂട്ടുകൾ, ഷൂ ലൈനിംഗ്, സാറ്റിൻ ഫർണിച്ചറുകൾ, നൂൽ ചായം പൂശിയ തുണികൾ, ടവലുകൾ, ടേബിൾ ടോപ്പുകൾ, നാപ്കിനുകൾ, സാറ്റിൻ ബെഡ് സെറ്റുകൾ മുതലായവ നിർമ്മിക്കുന്നു. ടെക്സ്റ്റൈൽ, പോളിസ്റ്റർ, റിയൽ എസ്റ്റേറ്റ് എന്നിവയുടെ ബിസിനസ് പ്രവർത്തനങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.

X
Top