അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ലക്ഷ്യം പരിഷ്‌ക്കരിച്ചു; നിഫ്റ്റി 20500 വരെ മുന്നേറുമെന്ന് ബോഫ സെക്യൂരിറ്റീസ്

മുംബൈ: ബോഫ സെക്യൂരിറ്റീസ് 2023 ഡിസംബറിലെ നിഫ്റ്റി ലക്ഷ്യം  20,500 ആയി പരിഷ്‌കരിച്ചു. നേരത്തെ 18,000 ആയിരുന്നു ബോഫ നിശ്ചയിച്ച ലക്ഷ്യ സ്ഥാനം. നേരിയ മാന്ദ്യമോ മാന്ദ്യമില്ലാത്ത അവസ്ഥയോ സംജാതമായാലുള്ള ലക്ഷ്യമാണ് 20500.

മാറ്റം വിപണി ആശങ്കയെ അകറ്റുന്നതാണ്. കൂടാതെ നിലവിലെ മൂല്യനിര്‍ണ്ണയത്തിന് സാധുത നല്‍കുന്നു. നിലവിലെ ലക്ഷ്യം മെയ് പ്രവചനമായ 18,000 നേക്കാള്‍ 14 ശതമാനം കൂടുതലും നിലവിലെ വിപണി വിലയേക്കാള്‍ 4.5 ശതമാനം കൂടുതലുമാണ്.

‘2023 ഡിസംബറോടെ, നിഫ്റ്റി 20.5,000 എത്തിപ്പിടിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ആഭ്യന്തര ഒഴുക്ക് തുടരുമെന്നും ദീര്‍ഘകാല ആവറേജ് മൂല്യനിര്‍ണ്ണയത്തിന് താഴെയാണ് നിലവിലെ മൂല്യനിര്‍ണ്ണയമെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ചെറുകിട, ഇടത്തരം ഓഹരികളെക്കാള്‍ ലാര്‍ജ്ക്യാപ്പിലാണ് ബ്രോക്കറേജ് ഹൗസ് പ്രതീക്ഷവയ്ക്കുന്നത്.

X
Top