കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ബാങ്ക് ഓഫ് ബറോഡ ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മികച്ച നാലാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ ഓഹരിയില്‍ ബോക്കറേജ് സ്ഥാപനങ്ങള്‍ പോസിറ്റീവ് റേറ്റിംഗ് തുടര്‍ന്നു. കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 200 രൂപ ലക്ഷ്യവില നിശ്ചിയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ആഗോള ബ്രോക്കറേജ് സ്ഥാപനം ജെപി മോര്‍ഗന്റേത് 230 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍ വെയ്റ്റ് റേറ്റിംഗാണ്.

നുവാമ 220 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. മക്വാറി 180 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. മറ്റ് പൊതുമേഖല വായ്പാ ദാതാക്കളെ അപേക്ഷിച്ച് ബാങ്ക് ഓഫ് ബറോഡ കൂടുതല്‍ പുരോഗതി കൈവരിച്ചതായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വിശ്വസിക്കുന്നു.

റിസ്‌ക്-റിവാര്‍ഡ് ആകര്‍ഷകമാണ്. കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ ബാങ്ക് 1 ശതമാനത്തിലധികം ആര്‍ഒഎ ഡെലിവര്‍ ചെയ്തിട്ടുണ്ട്. അത് നിലനിര്‍ത്തിയാല്‍ ഓഹരി റീ-റേറ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു. മികച്ച നാലാംപാദ ഫലങ്ങളാണ് ബാങ്ക് ഓഫ് ബറോഡ പുറത്തുവിട്ടത്.

4775 കോടി രൂപയാണ് ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 168 ശതമാനം അധികം. 2023 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 94 ശതമാനമുയര്‍ന്ന് 14110 കോടി രൂപയായി.

അറ്റ പലിശ വരുമാനം 34 ശതമാനമുയര്‍ന്ന് 11525 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 3.03 ശതമാനത്തില്‍ നിന്നും 3.31 ശതമാനമായി ഉയര്‍ന്നു. 10.47 കോടി രൂപയായാണ് നിക്ഷേപം വര്‍ധിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ഉയര്‍ച്ച. ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടിട്ടുണ്ട്.

അറ്റ നിഷ്‌ക്രിയ ആസ്തി 32 ശതമാനം താഴ്ന്ന് 36764 കോടി രൂപയുടേതായപ്പോള്‍ ജിഎന്‍പിഎ റേഷ്യോ (മൊത്തം നിഷ്‌ക്രിയ ആസ്തി) 6.61 ശതമാനത്തില്‍ നിന്നും 3.79 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ അനുപാതം 1.72 ശതമാനത്തില്‍ നിന്നും 0.89 ശതമാനമായാണ് കുറഞ്ഞത്.

X
Top