എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ഐപിഒ പ്ലാന്‍ പിന്‍വലിച്ച് ബോട്ട്

മുംബൈ: ഓഡിയോ ഗിയര്‍, വെയറബിള്‍സ് ബ്രാന്‍ഡ് ബോട്ടിന്റെ മാതൃകമ്പനി ഇമേജിംഗ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ഐപിഒ പദ്ധതി പിന്‍വലിച്ചു. സാഹചര്യങ്ങള്‍ പ്രതികൂലമായതാണ് കാരണം. പകരം പ്രമോട്ടറായ വാര്‍ബര്‍ഗ് പിന്‍കസിന്റെയും പുതിയ നിക്ഷേപകരായ മലബാര്‍ ഇന്‍വെസ്റ്റ്മെന്റിന്റെയും നേതൃത്വത്തില്‍ ഇക്വിറ്റി ഫണ്ടിംഗ് റൗണ്ട് നടത്തും.

500 കോടി സമാഹരിക്കാനാണ് ശ്രമം. മുംബൈ ആസ്ഥാനമായ കമ്പനി പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) 2,000 കോടി രൂപ സ്വരൂപിക്കാന്‍ പദ്ധതിയിട്ടിരുന്നു. ജനുവരിയില്‍ ഡിആര്‍എച്ച്പി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഫാംഈസി, ഡ്രൂം ടെക്‌നോളജീസ് എന്നിവയുടെ ചുവടുപിടിച്ച് ഐപിഒ പിന്‍വലിക്കുകയായിരുന്നു.

ഡിക്സണ്‍ ഉള്‍പ്പെടെ മുന്‍നിര ഇഎംഎസ് കമ്പനികളുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിരിക്കയാണ് നിലവില്‍ ബോട്ട്. ഡിക്‌സണുമായി ഒരു നിര്‍മ്മാണ സംയുക്ത സംരം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉത്പന്നങ്ങള്‍ വൈവിദ്യവത്ക്കരിക്കാനും ശ്രമമുണ്ട്.

ക്വാല്‍കോം (ബോട്ടിലെ ഒരു ഓഹരിയുടമ), ഡോള്‍ബി, ഡിറാക്ക് തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളുമായി സമാന കരാറിലേര്‍പ്പെടാനും തയ്യാറായി. 2021-22 വര്‍ഷത്തില്‍ 3000 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്കായിരുന്നു.

X
Top