
മുംബൈ: ഇക്വിറ്റിയും, കടവും ചേർന്നുള്ള മിശ്രിതത്തിലൂടെ 21 മില്യൺ ഡോളർ സമാഹരിച്ച് മുംബൈ ആസ്ഥാനമായുള്ള ബൈ നൗ പേ ലേറ്റർ (ബിഎൻപിഎൽ) പ്ലാറ്റ്‌ഫോമായ സ്‌നാപ്മിന്റ്. പ്രൂഡന്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജർസിന്റെ സിഇഒയും സിഐഒയുമായ പ്രശാസ്ത സേത്താണ് ഇക്വിറ്റി റൗണ്ട് നയിച്ചത്.
9 യൂണികോൺസ്, അനികട്ട് ക്യാപിറ്റൽ, നെഗൻ ക്യാപിറ്റൽ, ലിവ്‌സ്‌പേസ് സ്ഥാപകൻ രമാകാന്ത് ശർമ്മ, മറ്റ് ഏഞ്ചൽ നിക്ഷേപകർ എന്നിവരും ഇതിൽ പങ്കാളികളായി. അതേസമയം, എച്ച്എൻഐകളുടെ പങ്കാളിത്തത്തോടെ നോർത്തേൺ ആർക്ക് ക്യാപിറ്റലിന്റെ നേതൃത്വത്തിലായിരുന്നു ഡെറ്റ് ഫണ്ടിംഗ്.
പാൻ കാർഡ് കൈവശമുള്ള ഉപഭോക്താക്കൾക്ക് തൽക്ഷണ ക്രെഡിറ്റ് വാഗ്ദാനം ചെയ്യുന്നതിനായി ഓഫ്‌ലൈൻ, ഓൺലൈൻ മർച്ചന്റ് നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നതിന് ഫണ്ട് ഉപയോഗിക്കാൻ സ്‌നാപ്മിന്റ് പദ്ധതിയിടുന്നു. നിലവിൽ പ്ലാറ്റ്ഫോം 27,000 പിൻകോഡുകളിലായി 4 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.
നളിൻ അഗർവാൾ, അനിൽ ഗെൽറ, അഭിനീത് സാവ, രാഹുൽ അഗർവാൾ എന്നിവർ ചേർന്ന് സ്ഥാപിച്ച സ്‌നാപ്മിന്റ്, ഓൺലൈൻ ഷോപ്പിംഗിനായുള്ള ക്രെഡിറ്റിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കാൻ ലക്ഷ്യമിടുന്നു. ഇത് വാങ്ങുന്ന സമയത്ത് ഉപഭോക്താക്കൾക്ക് പലിശ രഹിത ക്രെഡിറ്റ് അനുവദിക്കുകയും ചെറിയ പ്രതിമാസ തവണകളായി തുക തിരികെ സമാഹരിക്കുകയും ചെയ്യുന്നു.
ഉപഭോക്താക്കൾക്ക് തൽക്ഷണ ക്രെഡിറ്റിലേക്ക് പ്രവേശനം നൽകുന്നതിന് പുറമെ, സ്ഥാപനം ഒരു പുതിയ ഷോപ്പർ ബേസ് തുറന്ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ വിൽപ്പന ഏകദേശം 25 ശതമാനം വർധിപ്പിക്കുകയും ചെയ്തു. 2022-ൽ 6 മടങ്ങ് വളർച്ച കൈവരിച്ചതായി സ്‌നാപ്‌മിന്റ് അവകാശപ്പെടുന്നു.