അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

യുഎസ്സിൽ അനുബന്ധ സ്ഥാപനം രൂപീകരിച്ച് ബ്ലൂ സ്റ്റാർ

മുംബൈ: യു‌എസ്‌എയിലെ ഡെലവെയറിൽ ബ്ലൂ സ്റ്റാർ നോർത്ത് അമേരിക്ക ഇങ്ക് എന്ന പേരിൽ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ സ്ഥാപനം രൂപീകരിച്ച് ബ്ലൂ സ്റ്റാർ. ഈ അനുബന്ധ സ്ഥാപനം എയർ കണ്ടീഷനിംഗ്, ഹീറ്റിംഗ്, റഫ്രിജറേഷൻ എന്നി ഉപകരണങ്ങളുടെ വിൽപ്പനയിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രികരിക്കും.

2 മില്യൺ ഡോളറിന് അതിന്റെ ഓഹരി മൂലധനത്തിന്റെ 100 ശതമാനം സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടാണ് കമ്പനി ഈ സ്ഥാപനം രൂപീകരിച്ചത്. ഒരു എയർ കണ്ടീഷനിംഗ്, വാണിജ്യ റഫ്രിജറേഷൻ കമ്പനിയാണ് ബ്ലൂ സ്റ്റാർ ലിമിറ്റഡ്. ഇലക്ട്രിക്കൽ, പ്ലംബിംഗ്, അഗ്നിശമന സേവനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ ഉത്പന്നങ്ങൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

കഴിഞ്ഞ പാദത്തിൽ കമ്പനിയുടെ അറ്റാദായം 74.25 കോടി രൂപയായി ഉയർന്നിരുന്നു. തിങ്കളാഴ്ച ബിഎസ്ഇയിൽ ബ്ലൂ സ്റ്റാറിന്റെ ഓഹരികൾ 0.04 ശതമാനം ഇടിഞ്ഞ് 1070 രൂപയിൽ വ്യാപാരം നടത്തുന്നു.

X
Top