നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

12 മില്യൺ ഡോളർ സമാഹരിച്ച് ബ്ലോക്‌സ്

മുംബൈ: സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 12 മില്യൺ ഡോളർ (ഏകദേശം 100 കോടി രൂപ) സമാഹരിച്ച് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ ബ്ലോക്‌സ്. ഇന്ത്യൻ പ്രോപ്‌ടെക് മേഖലയിലെ ഏറ്റവും വലിയ മൂലധന സമാഹരണങ്ങളിൽ ഒന്നാണ് ഇത്.

സിലിക്കൺ വാലിയിൽ നിന്നുള്ള നിലവിലുള്ളതും പുതിയയതുമായ നിക്ഷേപകരും ക്രെഡ്‌ സ്ഥാപകൻ കുനാൽ ഷായുടെ നേതൃത്വത്തിലുള്ള ഏയ്ഞ്ചൽ നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിനെ പിന്തുണച്ചു.

വിപണി വിപുലീകരണത്തിനും ഉൽപ്പന്ന പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾ, ബ്രോക്കർമാർ, ഡെവലപ്പർ വിഭാഗങ്ങൾ എന്നിവയിലുടനീളം ഡാറ്റ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിനുമായി ഈ സമാഹരിച്ച മൂലധനം വിനിയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു.

പൂർണ്ണമായും ഓൺലൈൻ റിയൽ എസ്റ്റേറ്റ് സേവനം വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ബ്ലോക്‌സ്. ഇത് ഉപഭോക്താക്കളെ അവരുടെ വീട് വാങ്ങൽ അനുഭവം കഴിയുന്നത്ര തടസ്സമില്ലാത്തതാക്കാൻ സഹായിക്കുന്നു. കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനും, ഉത്പന്നങ്ങൾ മെച്ചപ്പെടുത്തുന്നതിനും മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കുന്നതിന് സാങ്കേതികവിദ്യകൾ കാര്യക്ഷമമാക്കുന്നതിനും ഈ ഫണ്ടിംഗ് കമ്പനിയെ സഹായിക്കും.

2020-ൽ ആരംഭിച്ച ബ്ലോക്‌സ് ഇന്ത്യയിലെ ആദ്യത്തെ സാങ്കേതിക-അധിഷ്‌ഠിതവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ റിയൽ എസ്റ്റേറ്റ് വാങ്ങൽ പ്ലാറ്റ്‌ഫോമാണ്.

X
Top