അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സ്വിഗ്ഗി, വിശാല്‍ മെഗാമാര്‍ട്ട്, വാരീ എനര്‍ജീസ് എന്നിവയിലെ 3000 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി ബിഎന്‍പി പാരിബാസ്

മുംബൈ: ചൊവ്വാഴ്ച നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍എസ്ഇ) നടന്ന ബ്ലോക്ക് ഡീലുകളില്‍ ബിഎന്‍ബി പാരിബാസ് സ്വിഗ്ഗി, വിശാല്‍ മെഗാ മാര്‍ട്ട്, വാരീ എനര്‍ജീസ് എന്നിവയിലെ 3000 കോടി വരുന്ന ഓഹരികള്‍ വില്‍പന നടത്തി.

വാരീ എനര്‍ജിയിലെ 583 കോടി രൂപ വിലമതിക്കുന്ന ഓഹരികളും സ്വിഗ്ഗിയിലെ 1158 കോടി രൂപ വിലമതിക്കുന്ന ഓഹരികളും വിശാല്‍ മെഗാമാര്‍ട്ടിലെ 845.13 കോടി രൂപ വിലമതിക്കുന്ന ഓഹരികളുമാണ് അവര്‍ ഓഫ് ലോഡ് ചെയ്തത്.

അതേസമയം ബിഎന്‍പി പാരിബാസ് സൊമാറ്റോ പാരന്റിംഗ് കമ്പനിയായ ഏറ്റേര്‍ണലിന്റെ 10,12,39,655 ഓഹരികള്‍ 38 രൂപ നിരക്കില്‍ വാങ്ങി. 3220 കോടി രൂപയുടെ നിക്ഷേപമാണിത്. കൂടാതെ എറ്റേര്‍ണിലന്റെ 16083 ഓഹരികള്‍ 317.94 രൂപ നിരക്കില്‍ വില്‍പന നടത്തുകയും ചെയ്തു.

കൂടാതെ ഹിറ്റാച്ചി എനര്‍ജി ലിമിറ്റഡിലെ 4,19,164 ഓഹരികളും ബിഎന്‍ബി പാരിബാസ് ഓഫ്‌ലോഡ് ചെയ്തു.

X
Top