ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ ട്രഷററും എംപിയുമായ അജയ് മാക്കൻ രാജ്യസഭയിൽ പറഞ്ഞ കണക്കുകളാണ് ഇപ്പോൾ ചർച്ച. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിനും മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാർട്ടികളുടെ ആസ്തിവിവര കണക്കുകൾ പുറത്തുവിടാറുണ്ട്. ഈ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജ്യസഭയിൽ അജയ് മാക്കന്റെ പ്രസംഗം.
2004ൽ ബിജെപിയുടെ ബാങ്ക് ബാലൻസ് 88 കോടി രൂപയായിരുന്നു. 2024ലെ കണക്കുപ്രകാരം ബാലൻസ് 10,107 കോടി രൂപയായെന്ന് മാക്കൻ പറഞ്ഞു. ഇക്കാലയളവിൽ കോൺഗ്രസിന്റെ ബാലൻസ് ഉയർന്നത് 38 കോടിയിൽ നിന്ന് 133 കോടിയായി മാത്രം.


2009ൽ ബിജെപിയുടെ ബാലൻസ് 150 കോടിയും കോൺഗ്രസിന്റേത് 221 കോടിയുമായിരുന്നു. 2014ൽ ബിജെപി വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. അപ്പോൾ ബിജെപിക്ക് 295 കോടിയേ ഉണ്ടായിരുന്നുള്ളൂ. 2019 ആയപ്പേഴേക്കും 3,562 കോടി രൂപയായി. കോൺഗ്രസിന്റെ ബാലൻസ്  315 കോടി. 2024ൽ ബിജെപിയുടെ ബാലൻസ് 10,000 കോടിക്ക് മുകളിലെത്തിയപ്പോൾ കോൺഗ്രസിന്റേത് കുറഞ്ഞ് വെറും 133 കോടിയായെന്നും മാക്കൻ പറഞ്ഞു.
കോൺഗ്രസിന് ഫണ്ട് നൽകിയാൽ‌ ഇ.‍ഡിയെയും ആദായ നികുതി വകുപ്പിനെയും ഉപയോഗിച്ച് ഉപദ്രവിക്കുമെന്ന ഭീഷണയുണ്ടെന്ന് ചില വ്യവസായികൾ തന്നോട് പറഞ്ഞതായി മാക്കൻ പറഞ്ഞു. പാർട്ടിക്ക് ഫണ്ട് കിട്ടാൻ പ്രയാസം നേരിടുകയാണ്. ബിജെപിക്ക് വാരിക്കോരി സംഭാവന ലഭിക്കുന്നു. പ്രതിപക്ഷ പാർട്ടികൾക്ക് പണം കിട്ടുന്നത് അവർ തടയുകയും ചെയ്യുന്നു.


2009ൽ ഭരണ-പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ബാങ്ക് അക്കൗണ്ട് ബാലൻസ് അനുപാതം 60:40 ആയിരുന്നു. ഇപ്പോഴത് 99:1 എന്ന അവസ്ഥയിലാണ്. ഇങ്ങനെയാണെങ്കിൽ തിരഞ്ഞെടുപ്പിലും മറ്റും പ്രതിപക്ഷ പാർട്ടികൾക്ക് എങ്ങനെ ഭരണപക്ഷവുമായി മത്സരിക്കാനാകുമെന്നും മാക്കൻ ചോദിച്ചു. രാഷ്ട്രീയ പാർട്ടികളിലേക്ക് ഫണ്ട് ഒഴുകുന്ന പ്രോഗ്രസ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നുള്ള കണക്കുപ്രകാരം 2024-25ൽ 915 കോടി രൂപയാണ് വിവിധ പാർട്ടികൾ സംയുക്തമായി നേടിയത്. ഇതിൽ 83 ശതമാനവും പോയത് ബിജെപിയിലേക്കാണെന്ന് മാക്കൻ പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നും അജയ് മാക്കൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് ആദായനികുതി വകുപ്പ് 210 കോടി രൂപയുടെ നോട്ടിസ് കോൺഗ്രസിന് അയച്ചു. പിന്നീടവർ അക്കൗണ്ടിൽ നിന്ന് 135 കോടി രൂപയെടുത്തു. 2 കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അക്കൗണ്ട് മരവിപ്പിക്കൽ‌. ഒന്ന്, ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകി. രണ്ട്, സംഭാവനയായി 14.40 ലക്ഷം രൂപ ക്യാഷായി വാങ്ങി.

X
Top