രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

ബിർളാസോഫ്റ്റിന്റെ ലാഭം 5% ഇടിഞ്ഞ് 115 കോടിയായി

മുംബൈ: 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 4.7 ശതമാനം ഇടിഞ്ഞ് 115.05 കോടി രൂപയായി കുറഞ്ഞതായി ബിർളാസോഫ്റ്റ് അറിയിച്ചു. ഈ ഫലത്തോടെ കമ്പനിയുടെ ഓഹരി 2.14 ശതമാനം ഇടിഞ്ഞ് 276.05 രൂപയിലെത്തി.

2022 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, കമ്പനിയുടെ അറ്റാദായവും വരുമാനവും യഥാക്രമം 11.6 ശതമാനം, 17.8 ശതമാനം എന്നിങ്ങനെ ഉയർന്നു. ഈ കാലയളവിലെ നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 147.16 കോടി രൂപയാണ്.

രണ്ടാം പാദത്തിൽ സ്ഥാപനത്തിന്റെ ഇബിഐടിഡിഎ 176.4 കോടി രൂപയായിരുന്നു, ഇത് 3.9% വളർച്ച രേഖപ്പെടുത്തി. അതേസമയം ഇബിഐടിഡിഎ മാർജിൻ 14.8% ആയി കുറഞ്ഞു. പ്രസ്തുത കാലയളവിൽ മൊത്തം 166 മില്യൺ ഡോളറിന്റെ ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. കൂടാതെ ബിർളാസോഫ്റ്റിന് 301 സജീവ ഉപഭോക്താക്കളുണ്ട്.

അതേസമയം, 2022-23 സാമ്പത്തിക വർഷത്തേക്ക് ഒരു ഇക്വിറ്റി ഷെയറിന് 1.50 രൂപ ഇടക്കാല ലാഭവിഹിതം കമ്പനിയുടെ ബോർഡ് അംഗീകരിച്ചു. സികെ ബിർള ഗ്രൂപ്പിന്റെ ഭാഗമായ ബിർളാസോഫ്റ്റ്, വിവിധ വ്യവസായങ്ങളിൽ ഉടനീളമുള്ള സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ, ഇൻഫർമേഷൻ ടെക്നോളജി കൺസൾട്ടിംഗ്, സേവനങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവ നൽകുന്നു.

X
Top