തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ബിഹാറിൽ വന്‍ പദ്ധതികള്‍; ഒഡീഷയ്ക്കും സഹായം, നളന്ദ ടൂറിസം കേന്ദ്രമായി വികസിപ്പിക്കും

ന്യൂഡല്‍ഹി: തീര്‍ഥാടന, ടൂറിസം രംഗത്തും ബിഹാറില്‍ വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍, കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ ബിഹാറിലെ വിഷ്ണുപാദ ക്ഷേത്രം, മഹാബോധി ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് ക്ഷേത്ര ഇടനാഴി വികസിപ്പിക്കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

ബിഹാറിലെ നളന്ദ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കാനും നളന്ദ സർവകലാശാലയ്ക്കും സഹായം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനുപുറമേ ഒഡിഷയ്ക്ക് ടൂറിസം വികസനത്തിനായി കേന്ദ്രത്തിന്റെ സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

X
Top