
മുംബൈ: കമ്പനിയുടെ ഒരു ശതമാനത്തോളം വരുന്ന ഓഹരി കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഭാരതി എയര്‍ടെല്‍ ഓഹരി ഇടിഞ്ഞു. 3 ശതമാനം താഴ്ന്ന് 1869.30 രൂപയിലാണ് സ്റ്റോക്കുള്ളത്. 12563 കോടി രൂപയുടേതാണ് ഇടപാട്.
സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള പ്രമോട്ടര്‍ സ്ഥാപനം കമ്പനിയിലെ ഒരു ശതമാനം ഓഹരി വിറ്റഴിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 1862 രൂപ ഫ്‌ലോര്‍ വിലയിലായിരുന്നു ഇടപാട്. സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള പ്രമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനം ഇന്ത്യന്‍ കോണ്ടിനന്റ് ഇന്‍വെസ്റ്റ്‌മെന്റ് തന്നെയായിരിക്കണം ഓഹരി വില്‍പന നടത്തിയത്.
ഗ്രൂപ്പിന് 2.47 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്. നേരത്തെ ജൂണ്‍പാദ ഫലങ്ങള്‍ക്ക് ശേഷം മോര്‍ഗന്‍ സ്റ്റാന്‍ലി ഓഹരിയുടെ ഇക്വല്‍ വെയ്റ്റ് റേറ്റിംഗ് നിലനിര്‍ത്തിയിരുന്നു. 1890 രൂപയാണ് ലക്ഷ്യവില.
സിഎല്‍എസ്എ 2035 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നല്‍കുമ്പോള്‍ മക്വാറി 2050 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നല്‍കുന്നു.