നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അഷ്‌നീര്‍ ഗ്രോവറിനും പത്‌നിയ്ക്കുമെതിരെ നിയമനടപടികളാരംഭിച്ച് ഭാരത് പേ

ന്യൂഡല്‍ഹി: സഹസ്ഥാപകന്‍ അഷ്‌നീര്‍ ഗ്രോവറിനും പത്‌നി മാധുരി ജെയിന്‍ ഗ്രോവറിനുമെതിരെ ഫിന്‍ടെക് യൂണികോണ്‍, ഭാരത് പേ നിയമ നടപടികള്‍ തുടങ്ങി. കമ്പനി വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭാരത്‌പേ മുന്‍ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അഷ്‌നീര്‍ ഗ്രോവര്‍, മുന്‍ കണ്‍ട്രോള്‍ മേധാവി, മാധുരി ജെയിന്‍ ഗ്രോവര്‍ അവരുടെ കുടുംബത്തിലെ മറ്റ് ബന്ധമുള്ള കക്ഷികള്‍ എന്നിവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കമ്പനി ഫണ്ട് ദുരുപയോഗം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി, കമ്പനി വക്താവ് പറഞ്ഞു. വിഷയം സബ് ജുഡീഷ്യല്‍ ആയതിനാല്‍ കമ്പനിക്ക് കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ക്ക് കോടതികളിലും അധികാരികളിലും പൂര്‍ണ്ണ വിശ്വാസമുണ്ട്, നീതി നടപ്പാകുമെന്ന് ഉറപ്പുണ്ട്.’

2018-ല്‍ അഷ്നീര്‍ ഗ്രോവറും ശാശ്വത് നക്രാനിയും ചേര്‍ന്നാണ് ഭാരത്പേ സ്ഥാപിച്ചത്. എന്നിരുന്നാലും, ക്രമക്കേടുകളെ തുടര്‍ന്ന് ഈ വര്‍ഷം ഇരുവരും ബോര്‍ഡില്‍ നിന്ന് പുറത്തായി. കമ്പനി ഫണ്ട് ദുരുപയോഗം ആരോപിച്ച് ആദ്യം മാധുരി ജെയിന്‍ ഗ്രോവറാണ് പിരിച്ചുവിടപ്പെട്ടത്. സംഭവങ്ങള തുടര്‍ന്ന് ഗ്രോവര്‍ സ്വമേധയാ രാജി സമര്‍പ്പിച്ചു.

വ്യാജ വ്യാപാരികളെ സൃഷ്ടിച്ച് ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം പിന്നീട് ഗ്രോവര്‍ക്കെതിരെയുണ്ടായി. സഹസ്ഥാപകന്‍ പദവി അദ്ദേഹത്തില്‍ നിന്നും എടുത്തുമാറ്റപ്പെടുകയും ചെയ്തു.ഗ്രോവറും ഭാര്യയും ‘കമ്പനി ചെലവ് അക്കൗണ്ടുകള്‍’ ദുരുപയോഗം ചെയ്ത് സമ്പന്നരായെന്നും ആഢംബര ജീവിതത്തിന് പണം കണ്ടെത്തിയെന്നും കമ്പനി കുറ്റപ്പെടുത്തുന്നു.

ക്യുആര്‍ കോഡുകളിലൂടെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ ഷോപ്പുടമകളെ അനുവദിക്കുന്ന ഫിന്‍ടെക് യൂണികോണാണ് ഭാരത് പേ.

X
Top