അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

എന്‍ബിഎഫ്‌സിയായ ട്രില്യണ്‍ ലോണ്‍സ് ഏറ്റെടുത്ത് ഭാരത് പേ

മുംബൈ: നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി (NBFC) ട്രില്യണ്‍ ലോണ്‍സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരിക്കയാണ് ഭാരത്പെ. ചെറുകിട ബിസിനസ്,വാഹനം, സ്വര്‍ണ്ണം, വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്ന സ്ഥാപനമാണിത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഫിന്‍ടെക് കമ്പനികള്‍ എന്‍ബിഎഫ്‌സികളെ ഏറ്റെടുക്കാന്‍ തുടങ്ങിയത്. എന്‍ബിഎഫ്‌സി ലൈസന്‍സില്ലാതെ ഡിജിറ്റല്‍ വായ്പ ഇടത്തില്‍ പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്നതായിരുന്നു മാനദണ്ഡങ്ങള്‍. നേരത്തെ ക്രെഡ്,യുണി,ലെന്‍ഡിംഗ്‌സ്‌ക്കാര്‍ട്ട് തുടങ്ങിയവ സമാന ഏറ്റെടുക്കല്‍ നടത്തിയിരുന്നു.

“ട്രില്യണ്‍ ലോണുകളിലെ നിയന്ത്രണ ഓഹരി ഏറ്റെടുക്കുന്നത് ഭാരത്‌പേ ഗ്രൂപ്പിന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നു. മാത്രമല്ല സേവനം ലഭ്യമല്ലാത്തതും ബാങ്കിംഗ് ചെയ്യാത്തതുമായ ബിസിനസുകളിലേക്കും ഉപഭോക്താക്കളിലേക്കും സേവനം വ്യാപിപ്പിക്കാന്‍ ഇതുവഴി സാധ്യമാകും,” ഭാരത്‌പേ സ്ഥാപകനും സിഒഒയുമായ ശാശ്വത് നക്രാനി പറഞ്ഞു.

X
Top