
മുംബൈ: ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 5948 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം അധികമാണ്.
പ്രവര്‍ത്തന വരുമാനം 28 ശതമാനം ഉയര്‍ന്ന് 49463 കോടി രൂപയായി. കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍ ബെയ്‌സ് 21.3 ശതമാനം ഉയര്‍ന്ന് 3.9 ദശലക്ഷമായപ്പോള്‍ പോസ്റ്റ് പെയ്്ഡ് ഉപഭോക്താക്കളുടെ എണ്ണം 0.7 ദശലക്ഷം വര്‍ദ്ധിച്ചു. മൊബൈല്‍ ഡാറ്റ ഉപയോഗം 21.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രകടമാക്കിയത്.
26.9 ജിബിയാണ് മൊത്തം ഡാറ്റ യൂസേജ്. 188 ടവറുകളും 7500 ബ്രോഡ് ബാന്റ് സൈറ്റുകളും കൂട്ടിച്ചേര്‍ത്തതായി കമ്പനി അറിയിക്കുന്നു. അതേസമയം അന്തര്‍ദ്ദേശീയ ബ്രോക്കറേജ്് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി 1890 രൂപ ലക്ഷ്യവിലയില്‍ ഇക്വല്‍ വെയ്റ്റ് റേറ്റിംഗ് ഓഹരിയില്‍ നിലനിര്‍ത്തി.
കമ്പനിയുടെ ഇന്ത്യ വ്യക്തഗത ആവറേജ് വരുമാനം (എആര്‍പിയു) ആയ 250 രൂപ ശരിയായ ദിശയിലാണെന്നും മികച്ച ഇബിറ്റയാണ് കമ്പനി രേഖപ്പെടുത്തിയതെന്നും ബ്രോക്കറേജ് പറഞ്ഞു. മൂലധന ചെലവ് 5450 കോടി രൂപയായി ചുരങ്ങിയതോടെ അറ്റകടം കുറഞ്ഞു.
സിഎല്‍എസ്എ ഓഹരിയ്ക്ക് 2035 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗും മാര്‍ക്ക്വീ 2050 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗും നല്‍കുന്നു.