അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഭാരതി എയര്‍ടെല്‍ ഒന്നാംപാദം: അറ്റാദായത്തില്‍ നേരിയ വര്‍ധന മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1613 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1607 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

വരുമാനം 14 ശതമാനം ഉയര്‍ന്ന് 37440 കോടി രൂപയായപ്പോള്‍ എആര്‍പിയു (ആവറേജ് റവന്യൂ പര്‍ യൂസര്‍) 183 കോടി രൂപയില്‍ നിന്നും 200 കോടി രൂപയായി. 5.6 ദശലക്ഷം പുതിയ 4ജി ഉപഭോക്താക്കളെ ചേര്‍ത്തതായി കമ്പനി അറിയിക്കുന്നു. ഇതോടെ മൊത്തം 4ജി ഉപഭോക്താക്കളുടെ എണ്ണം 229.7 ദശലക്ഷമായി.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 2.5 ശതമാനം അധികം.  8024 കോടി രൂപയുടെ സ്‌പെക്ട്രം പ്രീപെയ്മന്റും കമ്പനി നടത്തി. 0.6 ശതമാനം താഴ്ന്ന് 871.95 രൂപയിലാണ് കമ്പനി ഓഹരി ക്ലോസ് ചെയ്തത്.

X
Top