ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കും

സംയുക്ത സംരംഭം രൂപീകരിക്കാൻ ഭാരത് ഫോർജ്

മുംബൈ: സംയുക്ത സംരംഭം രൂപീകരിക്കുന്നതിന് യു.എസ് ആസ്ഥാനമായുള്ള ഹാർബിംഗർ മോട്ടോഴ്‌സുമായി കൈകോർത്തതായി പ്രഖ്യാപിച്ച് വാഹന ഘടകങ്ങളുടെ നിർമ്മാതാക്കളായ ഭാരത് ഫോർജ്. വാണിജ്യ വാഹന വിപണിയിൽ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിൻ സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനാണ് നിർദിഷ്ട പങ്കാളിത്തം.

ഇതിനായി കമ്പനിയുടെ യൂണിറ്റായ കല്യാണി പവർട്രെയിനാണ് പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. ക്രിട്ടിക്കൽ ഷാസിയുടെയും പവർട്രെയിൻ ഘടകങ്ങളുടെയും ആഗോള വിതരണക്കാരാണ് ഭാരത് ഫോർജിന്റെ വിഭാഗമായ കല്യാണി പവർട്രെയിൻ. അതേസമയം ഹാർബിംഗർ മോട്ടോഴ്‌സ് ഇങ്ക് ഇലക്ട്രിക് വാണിജ്യ വാഹനങ്ങളുടെ വികസനത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്.

പങ്കാളിത്തത്തിന് കീഴിൽ കമ്പനിയുടെ യൂണിറ്റായ കല്യാണി പവർട്രെയിൻ ഹാർബിംഗർ മോട്ടോഴ്‌സുമായി ചേർന്ന് സംയുക്ത സംരംഭം രൂപീകരിക്കും. ഇലക്ട്രോഫോർജ് എന്നറിയപ്പെടുന്ന ഈ സംയുക്ത സംരംഭം രണ്ട് പങ്കാളികളുടെയും കരുത്ത് പ്രയോജനപ്പെടുത്തുമെന്ന് ഭാരത് ഫോർജ് പ്രസ്താവനയിൽ പറഞ്ഞു.

വാണിജ്യ വാഹനങ്ങളുടെ ദൈർഘ്യത്തിനും പ്രകടന ആവശ്യങ്ങൾക്കും പ്രത്യേകമായി രൂപകൽപ്പന ചെയ്ത പുതിയ ആർക്കിടെക്ചറുകളോട് കൂടിയ ഉയർന്ന-പവർ, ലോ-മാസ് ഡ്രൈവ്ട്രെയിനുകൾ നൽകുന്നതിന് ഇലക്ട്രോഫോർജ് അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കല്യാണിയുടെ ആഗോള ഉൽപ്പാദന പരിചയം പ്രയോജനപ്പെടുത്തി ഹാർബിംഗറിന്റെ ഇലക്ട്രിക് പവർട്രെയിനുകളുടെ വോളിയം നിർമ്മാതാവായി സംയുക്ത സംരംഭം പ്രവർത്തിക്കും.

X
Top