ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കും

എസിഐഎല്ലിലെ ഓഹരി കൈമാറാൻ ഭാരത് ഫോർജ്

മുംബൈ: അനലോഗിക് കൺട്രോൾസ് ഇന്ത്യയിലെ (എസിഐഎൽ) കമ്പനിയുടെ ഓഹരി കൈമാറാൻ ഒരുങ്ങി ഭാരത് ഫോർജ്. കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിനാണ് (കെഎസ്എസ്എൽ) ഭാരത് ഫോർജ് ഓഹരി കൈമാറുന്നത്.

നിർദിഷ്ട ഇടപാടിന് കമ്പനിക്ക് ബോർഡിൻറെ അനുമതി ലഭിച്ചതായി ഭാരത് ഫോർജ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. മികച്ച തന്ത്രപരമായ വിന്യാസത്തിനായി കെഎസ്എസ്എല്ലിന് കീഴിൽ കമ്പനിയുടെ എല്ലാ പ്രതിരോധ ബിസിനസ് സംരംഭങ്ങളും സ്ഥാപിക്കുക എന്നതാണ് ഈ പുനർനിർമ്മാണത്തിന്റെ ലക്ഷ്യം.

ഓട്ടോമൊബൈൽ, പവർ, ഓയിൽ ആൻഡ് ഗ്യാസ്, റെയിൽ, മറൈൻ, എയ്‌റോസ്‌പേസ് തുടങ്ങി നിരവധി മേഖലകളിൽ സേവനങ്ങൾ നൽകുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ഭാരത് ഫോർജ് ലിമിറ്റഡ് (BFL). കമ്പനി ഓട്ടോമോട്ടീവ് & നോൺ-ഓട്ടോമോട്ടീവ് മേഖലയ്ക്കായി വിപുലമായ സുരക്ഷ-നിർണായക ഘടകങ്ങൾ നിർമ്മിക്കുന്നു. കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി 1.28 ശതമാനം ഉയർന്ന് 695.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top