
ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് ഭാരത് ഫോര്‍ജ്. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5.50 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ഓഗസ്റ്റ് 10 ന് നടക്കുന്ന വാര്‍ഷിക ജനറല്‍ മീറ്റിംഗിന്റെ അനുമതിയ്ക്ക് വിധേയമായി ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.
2023 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ ആഭ്യന്തര വാഹന ഘടകങ്ങളുടെ ഭീമനായ ഭാരത് ഫോര്‍ജ് ലിമിറ്റഡ് 3,629.05 വരുമാനം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.3 ശതമാനം കൂടുതല്‍. അറ്റാദായം 127.74 കോടി രൂപയാണ്.
2022 സമാന പാദത്തില്‍ 231.86 കോടി രൂപയായിരുന്നു അറ്റാദായം.