എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

ബോണസ് ഓഹരി വിതരണം തീരുമാനിക്കാന്‍ ഭെല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നു

ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് (ഭെല്‍) ബോണസ് ഓഹരി വിതരണത്തിനൊരുങ്ങുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഓഗസ്റ്റ് 4 ന് ചേരും. ഇതോടെ കമ്പനി ഓഹരി തിങ്കളാഴ്ച 52 ആഴ്ച ഉയരം കുറിച്ചു.

3.40 ശതമാനം ഉയര്‍ച്ച നേടിയ ഓഹരി നിലവില്‍ 284.55 രൂപയിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്. 52 ആഴ്ചയിലെ ഉയരമായ 287.75 രൂപ രേഖപ്പെടുത്തിയ ശേഷമാണ് ഓഹരി നേരിയ താഴ്ച വരിച്ചത്. 68,894.67 കോടി രൂപയാണ് വിപണി മൂല്യം.

പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമാണ് ഭെല്‍. ലാര്‍ജ് ക്യാപ്പ് കമ്പനിയായ ഭെല്‍ ജൂണിലവസാനിച്ച പാദത്തില്‍ 3222.82 കോടി രൂപ വരുമാനം നേടിയിരുന്നു. തൊട്ടുമുന്‍പാദത്തേക്കാള്‍ 49.67 ശതമാനം കുറവാണ് ഇത്.

356.13 കോടി രൂപയാണ് ലാഭം. പ്രവര്‍ത്തനമാര്‍ജിന്‍ വീണ്ടെടുക്കാന്‍ തുടങ്ങിയത് കമ്പനിയ്ക്ക് ഗുണം ചെയ്യും. ഇബിഐടിഡിഎ മാര്‍ജിന്‍ കുറയുന്നതിലേക്ക് നയിക്കുന്ന ഫിക്‌സഡ് കോസ്റ്റുകളിലെ വര്‍ദ്ധനയും കമ്പനി നികത്തി.

റഡാര്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഇലക്ട്രോണിക് യുദ്ധോപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന പ്രതിരോധരംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമാണ് ഭെല്‍.

X
Top