ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

സമ്പദ് വ്യവസ്ഥയേയും ഇക്വിറ്റി മാര്‍ക്കറ്റിനേയും ഉയര്‍ത്തി അനുകൂല ഘടകങ്ങള്‍

കൊച്ചി: രൂപയുടെ മൂല്യവര്‍ദ്ധനവും യുഎസ് ബോണ്ട് യീല്‍ഡിലെ ഇടിവുമാണ് വ്യാഴാഴ്ച വിപണിയെ ഉയര്‍ത്തിയത്, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിലയിരുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.74 ശതമാനമായപ്പോള്‍ യുഎസ് 10 വര്‍ഷ യീല്‍ഡ് 3.82 ശതമാനമായി കുറഞ്ഞു.വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വാങ്ങല്‍ തുടരുന്നു.

എഫ്‌ഐഐകളും ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) കളും അറ്റ വാങ്ങല്‍കാരായത് വിപണിയ്ക്ക് നേട്ടമാണെന്നും വിജയകുമാര്‍ നിരീക്ഷിച്ചു.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെയും കോര്‍പ്പറേറ്റ് വരുമാനത്തെയും ബാധിച്ച ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. റെക്കോര്‍ഡ് ലാഭവും കുറഞ്ഞ എന്‍എന്‍പിഎയുമായി ബാങ്കിംഗ് സംവിധാനം ഇപ്പോള്‍ മികച്ച നിലയിലാണ്.

ഇതോടെ കോര്‍പറേറ്റ് മേഖല കടരഹിതമായി. മികച്ച വരുമാനമാണ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വകാര്യ മൂലധന ചെലവുകളും വീണ്ടെടുപ്പിലാണ്.

ഈ ഘടകങ്ങള്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇക്വിറ്റി മാര്‍ക്കറ്റിനും ഗുണം ചെയ്യുന്നു.

X
Top