
കൊച്ചി: ബെന്നീസ് റോയൽ ടൂർസ് അവതരിപ്പിക്കുന്ന ബെന്നി സ് വേൾഡ് ട്രാവൽ ബിസിനസ് എക്സ്പോ (ഡബ്ല്യുടിബിഇ) 2026 ആരംഭിച്ചു. കേരളത്തിലെ ആറ് പ്രധാന നഗരങ്ങളിലായാമ് എക്സ്പോ നടത്തുന്നത്. കൊച്ചിയിൽ ഇന്നും നാളെയുമായി ദിവസങ്ങളിൽ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് എക്സ്പോ. യാത്രയും ബിസിനസും ഒരുമിച്ച് അനുഭവിക്കാവുന്ന ബിസി ട്രാവൽ ബിസിനസ് എക്സ്പോയിൽ 20 പുതിയ രാജ്യങ്ങൾ ഉൾപ്പെടെ 140 രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ അവതരിപ്പിക്കും. ഒരു ലക്ഷം രൂപ വരെ ഡിസ്കൗണ്ടോടെ ടൂർ പാക്കേജുകൾ, ആഡംബര ക്രൂയിസ് കമ്പനികളുടെ ഡയറക്ട് സ്റ്റാളുകൾ, സ്പോട്ട് ബുക്കിംഗുകൾക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ എന്നിവ ഡബ്ല്യുടിബിഇ 2026-ന്റെ പ്രത്യേകതകളാണ്. എക്സ്പോയുടെ ഭാഗമായി അറബ്, ജാപ്പനീസ്, ചൈനീസ്, ഇറ്റാലിയൻ വിഭവങ്ങൾ അവതരിപ്പിക്കുന്ന ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റും ബ്രസീലിയൻ സാംബ, അറേബ്യൻ ഡാൻസ് തുടങ്ങിയ സാംസ്കാരിക പരിപാടികളും അരങ്ങേറും.






