എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഗതാഗത കുരുക്കില്‍ ലോകത്തില്‍ രണ്ടാമത് ബെംഗളൂരു

ലോകത്ത് ഏറ്റവുംകൂടുതല് വാഹനഗതാഗതക്കുരുക്കുള്ള നഗരങ്ങളില് ബെംഗളൂരു രണ്ടാം സ്ഥാനത്തെന്ന് സ്വകാര്യ ഏജന്സിയുടെ സര്വേ. നെതലന്ഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷന് ടെക്നോളജി കമ്പനിയായ ‘ടോം ടോം’ ആണ് സര്വേ നടത്തിയത്.

2022ല് ലോകത്തെ പ്രമുഖനഗരങ്ങളില് വാഹനയാത്രയ്ക്കു വേണ്ടിവന്ന സമയം മാനദണ്ഡമാക്കിയാണ് ബെംഗളൂരുവിനെ രണ്ടാമതായി തിരഞ്ഞെടുത്തത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് പരിഗണിച്ചത്.

2022-ല് ബെംഗളൂരുവില് പത്തുകിലോമീറ്റര് സഞ്ചരിക്കാന് ശരാശരി 29 മിനിറ്റും പത്തുസെക്കന്ഡുമാണ് വേണ്ടതെന്ന് സര്വേയില് പറയുന്നു. ലണ്ടനില് പത്തുകിലോമീറ്റര് സഞ്ചരിക്കാന് 36 മിനിറ്റും 20 സെക്കന്ഡും ആവശ്യമാണ്.

ഇന്ത്യയിലെ മറ്റുനഗരങ്ങളില് പുണെ ആറാംസ്ഥാനത്തും ഡല്ഹി 34-ാം സ്ഥാനത്തും മുംബൈ 47-ാം സ്ഥാനത്തുമാണ്. 2022ല് ബെംഗളൂരുവില് യാത്രചെയ്യാന് ഏറ്റവും മോശപ്പെട്ട ദിവസം ഒക്ടോബര് 15 ആയിരുന്നു.

അന്ന് പത്തുകിലോമീറ്റര് സഞ്ചരിക്കാന് 33 മിനിറ്റും 50 സെക്കന്ഡുമാണ് വേണ്ടിവന്നത്. വെള്ളിയാഴ്ചയാണ് ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാകുന്നത്.

വെള്ളിയാഴ്ചകളില് വൈകീട്ട് ആറിനും ഏഴിനുമിടയില് പത്തുകിലോമീറ്റര് സഞ്ചരിക്കാന് ശരാശരി 37 മിനിറ്റും 20 സെക്കന്ഡും വേണമെന്ന് റിപ്പോര്ട്ടില് പറയുന്നു.

X
Top