നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പനയില്‍ വര്‍ദ്ധന, ബെംഗളൂരു മുന്നില്‍

ന്യൂഡല്‍ഹി: റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന 2023-ലെ ഒന്നാം പാദത്തില്‍ 19% വര്‍ദ്ധിച്ചു. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഈക്വിറ്റിസ് റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ ബെംഗളൂരുവിലാണ് വില്‍പന കൂടൂതല്‍.  ബെംഗളൂരുവില്‍ 9% വര്‍ദ്ധനവ് രേഖപ്പെടുത്തിയപ്പോള്‍ മുംബൈ മെട്രോപോളിറ്റന്‍ റെഗിയണില്‍ (MMR) വില്‍പന 10% കുറഞ്ഞു.

ബെംഗളൂരുവില്‍, ഒന്നാംപാദ ല്‍ വില്‍പ്പനയും വിലനിര്‍ണയവും മെച്ചപ്പെടുകയായിരുന്നു.ഹൈദരാബാദില്‍, ലോഞ്ചുകള്‍ കുറഞ്ഞിട്ടും വിലനിര്‍ണയ മുന്നേറ്റം തുടര്‍ന്നു. ശരാശരി 7,530 രൂപ/ചതുരശ്ര അടിയാണ് ഹൈദരാബാദ് വില.

ബെംഗളൂരു കുറച്ച് പാദങ്ങള്‍ മുമ്പ് പിന്നിലായിരുന്നു. രാജ്യത്താകെ 1.3 ബില്യണ്‍ ചതുരശ്ര അടി സ്റ്റോക്കാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6% കുറവ്.

കൊട്ടക് റിപ്പോര്‍ട്ട് അനുസരിച്ച്, ലോധ, പ്രസ്റ്റീജ്, സോഭ എന്നീ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ ശക്തമായ വളര്‍ച്ച നേടിയപ്പോള്‍ ഓബര്‍വൈ, ഗോദ്റെജ് എന്നിവയുടെ പ്രകടനം ദുര്‍ബലമായി.

X
Top