പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കുംഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽ

ഡീമാറ്റ് അക്കൗണ്ട്: അവകാശിയുടെ പേരു സെപ്‌റ്റംബർ 30 വരെ നിർദേശിക്കാം

കൊച്ചി: ഓഹരി നിക്ഷേപകർക്കു ഡീമാറ്റ് അക്കൗണ്ടിൽ അവകാശിയുടെ പേരു നിർദേശിക്കാൻ സെപ്‌റ്റംബർ 30 വരെ അവസരം.

മ്യൂച്വൽ ഫണ്ടുകളുടെ വിവിധ നിക്ഷേപ പദ്ധതികളിൽ അംഗങ്ങളായിട്ടുള്ളവർക്കും നോമിനിയെ നിർദേശിക്കാനുള്ള അവസാന തീയതി സെപ്‌റ്റംബർ 30 വരെ നീട്ടിയതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു.

ഇരു കൂട്ടർക്കും അവകാശിയെ നിർദേശിക്കാനുള്ള അവസരം ഇന്നലെ അവസാനിക്കുമെന്നാണു സെബി പ്രഖ്യാപിച്ചിരുന്നത്.

അവകാശിയെ നിർദേശിക്കാൻ മാത്രമല്ല നിലവിലെ നോമിനിക്കു പകരം മറ്റൊരാളെ നിർദേശിക്കാനും ഈ കാലയളവിൽ അവസരമുണ്ടാകും. നാമനിർദേശ വ്യവസ്‌ഥ പാലിക്കാത്തവർക്ക് അവസാന തീയതിക്കു ശേഷം ഓഹരികളുടെയോ മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെയോ ക്രയവിക്രയത്തിന് അനുമതിയുണ്ടാവില്ല.

മരണമടഞ്ഞ അനേകം പേരുടെ അക്കൗണ്ടുകളിലായി കോടിക്കണക്കിനു രൂപയുടെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് അവകാശികളാരെന്ന് അറിയിച്ചിട്ടില്ലാത്തതുമൂലം കെട്ടിക്കിടക്കുന്നത്.

X
Top