ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

തകര്‍ച്ച നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാം ദിവസവും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 494.51 പോയിന്റ് അഥവാ 0.81 ശതമാനം താഴ്ന്ന് 60331.71 ലെവലിലും നിഫ്റ്റി 153.80 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 17973.50 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 516 ഓഹരികള്‍ മുന്നേറുമ്പോള്‍ 2521 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

73 ഓഹരി വിലകളില്‍ മാറ്റമില്ല. ഡിവിസ് ലാബ്‌സ്,സിപ്ല,സണ്‍ ഫാര്‍മ,ഡോ.റെഡ്ഡീസ്, നെസ്ലെ എന്നിവയാണ് നിഫ്റ്റിയില്‍ പ്രധാനമായും നേട്ടമുണ്ടാക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍,ഹിന്‍ഡാല്‍കോ,ടാറ്റ മോട്ടോഴ്‌സ്,അദാനി പോര്‍ട്ട്‌സ് എന്നിവ കനത്ത നഷ്ടം നേരിടുന്നു. മേഖലകളില്‍ ഫാര്‍മ ആകര്‍ഷകമായപ്പോള്‍ മറ്റുള്ളവ വില്‍പനസമ്മര്‍ദ്ദത്തിലായി.

ബിഎസ്ഇ മിഡ്ക്യാപ് 2.09 ശതമാനവും സ്‌മോള്‍ക്യാപ് 2.68 ശതമാനവും തകര്‍ച്ച നേരിട്ടു. എഫ്ഐഐയും ഡിഐഐയും യഥാക്രമം 928, 2206 കോടി രൂപ വാങ്ങിയിട്ടും നിഫ്റ്റി ഇന്നലെ 71 പോയിന്റ് തിരുത്തി എന്നത് രസകരമായി തോന്നുന്നു, ജിയോജിത് ചീഫ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു. ദീര്‍ഘകാല അണ്‍വൈന്‍ഡിംഗ്‌ കാരണമാണ് ഇത്.

യുഎസില്‍ നിന്നുള്ള ശക്തമായ സാമ്പത്തിക ഡാറ്റ ആഗോള വിപണി ദുര്‍ബലമാക്കുന്ന പ്രവണത തുടരുകയാണ്. ഫെഡ് റിസര്‍വ് നയങ്ങള്‍ കര്‍ക്കശമാക്കുമെന്ന് നിക്ഷേപകര്‍ ഭയക്കുന്നു. അതുകൊണ്ടുതന്നെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

കോവിഡ് കേസുകളുടെ ആധിക്യം സാന്താക്ലോസ് റാലി സാധ്യത നിഷേധിക്കുന്നു.ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്കുകള്‍, പ്രത്യേകിച്ചുംടെലികോം, ബാങ്കിംഗ്, ക്യാപിറ്റല്‍ ഗുഡ്സ് എന്നീ മേഖലയില്‍ നിന്നുള്ളവ, താഴ്ചയില്‍ വാങ്ങാവുന്നതാണ്, വിജയകുമാര്‍ പറഞ്ഞു.

X
Top