നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: വിപണി, വ്യാഴാഴ്ച ഫ്‌ലാറ്റ് ഓപ്പണിംഗ് നടത്തി. സെന്‍സെക്‌സ് 5.87 പോയിന്റ് മാത്രം കുറഞ്ഞ് 60,342.22 ലെവലിലും നിഫ്റ്റി 1.90 പോയിന്റ് നേട്ടത്തില്‍ 17756.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1298 ഓഹരികള്‍ മുന്നേറുമ്പോള്‍ 527 എണ്ണം തിരിച്ചടി നേരിടുന്നു.

124 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു,ഭാരതി എയര്‍ടെല്‍,ഡിവിസ് ലാബ്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. റിലയന്‍സ്, ടിസിഎസ്,എസ്ബിഐ ലൈഫ്,ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ് നഷ്ടം സഹിക്കുന്നു.

ലോഹം,ഫാര്‍മയൊഴിച്ചുള്ള മേഖലകളെല്ലാം നഷ്ടം നേരിടുകയാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.12 ശതമാനവും സ്‌മോള്‍ക്യാപ് 0.14 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റി 17,450 -17,850 റേഞ്ചില്‍ തുടരുമെന്ന് ജിയോജിത് ചീഫ് ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വിശ്വസിക്കുന്നു. യുഎസില്‍ നിന്നുള്ള പേറോള്‍ ഡാറ്റ പ്രതീക്ഷിച്ചതിലും മികച്ച സംഖ്യകള്‍ കാണിക്കുന്നുവെങ്കില്‍, 50 ബിപിഎസ് നിരക്ക് വര്‍ദ്ധനവിന് ഫെഡ് റിസര്‍വ് നിര്‍ബന്ധിതരാകും. അതോടെ നിഫ്റ്റിയെ ദുര്‍ബലമാകും.

ഡാറ്റകള്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിക്ഷയത്തെ കുറിക്കുന്നുവെങ്കില്‍ നിരക്ക് വര്‍ധന 25 ബിപിഎസില്‍ ഒതുങ്ങുകയും അത് വിപണിയെ ഉയര്‍ത്തുകയും ചെയ്യും.
അതുകൊണ്ടുതന്നെ വെള്ളിയാഴ്ച പുറത്തുവരുന്ന യുഎസ് തൊഴില്‍ ഡാറ്റ നിര്‍ണ്ണായകമാണ്.

ശക്തമായ തൊഴില്‍ ഡാറ്റ ഇന്ത്യന്‍ ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം പോസിറ്റീവായ കാര്യമാണ്.

X
Top