ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നയത്തിന് മുന്നോടിയായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 143.75 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 60429.79 ലെവലിലും നിഫ്റ്റി 49.80 പോയിന്റ് അഥവാ 0.28 ശതമാനം ഉയര്‍ന്ന് 17,771.30 ലെവലിലും വ്യാപാരം ആരംഭിക്കുകയായിരുന്നു. 1326 ഓഹരികള്‍ മുന്നേറുമ്പോള്‍ 731 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

123 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്, എസ്ബിഐ ലൈഫ്, അള്‍ട്രാടെക്ക് സിമന്റ്, എച്ച്‌സിഎല്‍,ഇന്‍ഫോസിസ്, ഡിവിസ് ലാബ്, ഹിന്‍ഡാല്‍കോ,ടിസിഎസ്, വിപ്രോ,എച്ച്ഡിഎഫ്‌സി ലൈഫ്, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, കോള്‍ ഇന്ത്യ, എസ്ബിഐ, മഹീന്ദ്ര ആ്ന്റ് മഹീന്ദ്ര, ഗ്രാസിം, യുപിഎല്‍ എന്നിവ മികച്ച മുന്നേറ്റം നടത്തുമ്പോള്‍ നെസ്ലെ, ഏഷ്യന്‍ പെയിന്റ്, സണ്‍ ഫാര്‍മ, കോടക് ബാങ്ക്, ബ്രിട്ടാനിയ, സിപ്ല,ഡാബര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹീറോ മോട്ടോകോര്‍പ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് നഷ്ടം വരിക്കുന്നവ. ഐടി,സാമ്പത്തിക മേഖലകളില്‍ വാങ്ങല്‍ ദൃശ്യമായി.

ഓയില്‍ ആന്റ് ഗ്യാസ് ഇടിവ് നേരിടുകയാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. നിരക്ക് വര്‍ധന 25 ബേസിസ് പോയിന്റാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചതിനാല്‍, മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ മാത്രമേ വിപണി പ്രതികരിക്കൂ, ജിയോജിത് ചീഫ് ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.

അതേസമയം ഫെഡ് റിസര്‍വ് നയങ്ങള്‍ ആഗോളവിപണികള്‍ക്കൊപ്പം ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളിലും ചലനമുണ്ടാക്കും. ബാങ്കിംഗ്, ഐടി, കാപിറ്റല്‍ ഗുഡ്‌സ്, ടെലികോം, സിമന്റ് മേഖലകളിലെ ഗുണമേന്മയുള്ള ഓഹരികള്‍ വാങ്ങുക എന്നതാണ് ഇപ്പോള്‍ കരണീയം. അതും ഹ്രസ്വകാല, ദീര്‍ഘകാല നിക്ഷേപങ്ങള്‍.

X
Top