
മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കരുത്ത് പ്രകടിപ്പിക്കുകയാണ് ഇന്ത്യന്‍ വിപണികള്‍. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ദിവസത്തെ ഉയര്‍ന്ന നിരക്കിലാണുള്ളത്. സെന്‍സെക്‌സ് 377.62 പോയിന്റ് അഥവാ 0.64 ശതമാനം ഉയര്‍ന്ന് 59463.05 ലെവലിലും നിഫ്റ്റി 109 പോയിന്റ് അഥവാ 0.62 ശതമാനം ഉയര്‍ന്ന് 17714 ലെവലിലുമെത്തി.
മൊത്തം 2133 ഓഹരികള്‍ മുന്നേറുമ്പോള്‍ 696 ഓഹരികള്‍ താഴ്ച വരിക്കുന്നു. 105 ഓഹരി വിലകളില്‍ മാറ്റില്ല.യുപിഎല്‍, ഡിവിസ് ലാബ്‌സ്, ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, എസ്ബിഐ, എസ്ബിഐ ലൈഫ് എന്നിവയാണ് നിഫ്റ്റിയില്‍ മുന്നിലെത്തിയപ്പോള്‍ അദാനി പോര്‍ട്ട്‌സ്, എച്ച്‌സിഎല്‍ടെക്, സിപ്ല തുടങ്ങിയവ തിരിച്ചടി നേരിട്ടു.
1 മുതല്‍ 2 ശതമാനം വരെയാണ് നിഫ്റ്റിയില്‍ ഓഹരികളുടെ പ്രകടനം. ബിഎസ്ഇയില്‍ ബജാജ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ സ്റ്റീല്‍, കോടക് മഹീന്ദ്ര എന്നിവയാണ് ഉയരത്തില്‍. എച്ച്‌സിഎല്‍ടെക് തിരിച്ചടി നേരിടുന്നു.
മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ റിയാലിറ്റി, പവര്‍, പൊതുമേഖല ബാങ്ക് , ലോഹം എന്നിവ നേട്ടത്തിലായി. 1 മുതല്‍ 2 ശതമാനം വരെയാണ് ഉയര്‍ച്ച.





