
മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിനൊടുവില്‍ ഇന്ത്യന്‍ വിപണി തിരിച്ചുകയറി. സെന്‍സക്‌സ് 257.43 പോയിന്റ് (0.44 ശതമാനം) ഉയര്‍ന്ന് 59,031.30 ലെവലിലും നിഫ്റ്റി 86.80 (0.50 ശതമാനം) ഉയര്‍ന്ന് 17,577.50 ത്തിലും ക്ലോസ് ചെയ്യുകയായിരുന്നു. വാഹനം, ബാങ്ക്, ലോഹം, ഓയില്‍ ആന്റ് ഗ്യാസ് സൂചികകളുടെ പിന്‍ബലത്തിലാണ് ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായത്.
മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഫിനാന്‍ഷ്യര്‍ സര്‍വീസ്, ടൈറ്റന്‍, ടാറ്റ സ്റ്റീല്‍ എന്നിവ നിഫ്റ്റിയില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ടിസിഎസ്, ഡിവിസ് ലാബ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ മോശം പ്രകടനം കാഴ്ചവച്ചു. എണ്ണയും വാതകവും, വാഹനം, ബാങ്ക്, ലോഹ സൂചികകള്‍ 1-2 ശതമാനം ശതമാനം ഉയര്‍ച്ചയാണ് കൈവരിച്ചത്. വിവരസാങ്കേതിക വിദ്യ സൂചികകള്‍ 1.6 ശതമാനം ദുര്‍ബലമായി.
ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.8-1 ശതമാനം ഉയര്‍ന്നു. പ്രിക്കോള്‍, ന്യൂഡല്‍ഹി ടെലിവിഷന്‍, ഹബ്ടൗണ്‍, ഭാരത് ഇലക്‌ട്രോണിക്‌സ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുള്‍പ്പടെയുള്ള നൂറിലധികം ഓഹരികളാണ് ചൊവ്വാഴ്ച 52 ആഴ്ച ഉയരം താണ്ടിയത്.ആഗോള വിപണികളുടെ ചുവടുപിടിച്ച് വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമായെന്ന് ജിയോജിത്തിലെ റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. യൂറോപ്യന്‍ ഊര്‍ജ്ജ പ്രതിസന്ധിയും ആസന്നമായ ഫെഡ് നിരക്ക് വര്‍ധനവും കാരണം ആഗോള വിപണികള്‍ ചൊവ്വാഴ്ച സമ്മര്‍ദ്ദത്തിലായി.
ഇറ്റാലിയന്‍ മിലാന്‍, ജാക്കാര്‍ത്ത് ഐഡിഎക്‌സ്, തായ്‌ലന്റ് സെറ്റ്, ഇന്ത്യന്‍ നിഫ്റ്റി ഒഴിച്ചുള്ള ഏഷ്യന്‍,യൂറോപ്യന്‍ സൂചികകള്‍ നഷ്ടം വരിച്ചു.






