ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ബിഇഎല്‍ ടാറ്റ ഇലക്ട്രോണിക്‌സ് കൂട്ടുകെട്ട്

മുംബൈ: ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ മേഖലയില്‍ ഇന്ത്യയുടെ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും (ബിഇഎല്‍) ടാറ്റ ഇലക്ട്രോണിക്‌സും സഹകരിച്ചു പ്രവര്‍ത്തിക്കും.

പൊതുമേഖലാ കമ്പനിയായ ബിഇഎല്ലും ടാറ്റ ഗ്രൂപ്പിന്റെ ഗ്രീന്‍ഫീല്‍ഡ് സംരംഭമായ ടാറ്റ ഇലക്ട്രോണിക്‌സും തമ്മിലുള്ള സഹകരണം സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍, ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് (ഒഎസ്എടി), ഡിസൈന്‍ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് ഈ പുതിയ സഹകരണം. തദ്ദേശീയ സാങ്കേതികവിദ്യകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ബിഇഎല്ലും ടാറ്റ ഇലക്ട്രോണിക്‌സും ഒരുങ്ങുന്നത്.

മൈക്രോകണ്‍ട്രോളറുകള്‍ (എംസിയു), സിസ്റ്റംസ്ഓണ്‍ചിപ്പ് (എസ്ഒസി), മോണോലിത്തിക് മൈക്രോവേവ് ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ (എംഎംഐസി) തുടങ്ങിയ അവശ്യ ഘടകങ്ങള്‍ ഉള്‍പ്പെടെ ബിഇഎല്ലിന്റെ നിലവിലുള്ളതും ഭാവിയിലുമുള്ള ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഘടകങ്ങള്‍ ടാറ്റ ഇലക്ട്രോണിക്‌സ് നല്‍കും.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം സെമികണ്ടക്റ്ററുകളടക്കം നിര്‍ണായക ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്നതാണ് ടാറ്റ-ബെല്‍ പങ്കാളിത്തം. ഇരു കമ്പനികളെ സംബന്ധിച്ചും ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്.

മുംബൈയിലെ ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനത്ത് ബിഇഎല്‍ ചെയര്‍മാന്‍ മനോജ് ജെയിനും ടാറ്റ ഇലക്ട്രോണിക്‌സ് സിഇഒ ഡോ. രണ്‍ധീര്‍ താക്കൂറും ചേര്‍ന്ന് ധാരണാപത്രത്തില്‍ ഔദ്യോഗികമായി ഒപ്പുവെച്ചു.
ബിഇഎല്‍

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള, ബെംഗളൂരു ആസ്ഥാനമായ പ്രതിരോധ മേഖലാ കമ്പനിയാണ് ബിഇഎല്‍. ആകാശ് മിസൈലുകള്‍, വിവിധ റഡാറുകള്‍, സോണാറുകള്‍, ഇന്‍സാസ് തോക്കുകള്‍ തുടങ്ങി സൈനിക ആവശ്യങ്ങള്‍ക്കുള്ള അസ്ത്രശസ്ത്രങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റുകളും ട്രാഫിക് സിഗ്നലുകളുമെല്ലാം ബിഇഎല്‍ നിര്‍മിക്കുന്നു.

2,85,739.25 കോടി രൂപയാണ് ഈ നവരത്‌ന കമ്പനിയുടെ വിപണി മൂലധനം. അടുത്തയിടെ മികച്ച റാലി നടത്തിയ ബെല്‍ ഓഹരി ഇപ്പോള്‍ 390.90 രൂപയിലാണ് നില്‍ക്കുന്നത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തിയാല്‍ മികച്ച ലാഭം നല്‍കിയേക്കാവുന്ന കമ്പനി എന്ന വിലയിരുത്തലാണ് കമ്പനിയെക്കുറിച്ച് വിദഗ്ധര്‍ വെച്ചുപുലര്‍ത്തുന്നത്.

X
Top