തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

9 വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയത് 14.56 ലക്ഷം കോടി

ദില്ലി: 2014-15 മുതൽ 2022-23 വരെ 14 ലക്ഷം കോടിയിലധികം വരുന്ന വായ്പകൾ എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ (എസ്‌സിബി), ഇതിൽ പകുതിയും വൻകിട വ്യവസായങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടവയാണ്.

2014-15 മുതൽ കഴിഞ്ഞ ഒമ്പത് സാമ്പത്തിക വർഷങ്ങളിൽ 14.56 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകൾ എഴുതിത്തള്ളിയതായി ധനമന്ത്രാലയമാണ് ലോകസഭയ അറിയിച്ചത്.

മൊത്തം 14,56,226 കോടി രൂപയിൽ വൻകിട വ്യവസായങ്ങളുടെയും സേവനങ്ങളുടെയും മാത്രം ബന്ധപ്പെട്ട വായ്പ എഴുതിത്തള്ളിയത് 7,40,968 കോടി രൂപയാണ്.

2014 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ എഴുതിത്തള്ളിയ വായ്പകളിൽ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബി) തിരിച്ചുപിടിച്ചത് ആകെ വെറും 2,04,668 കോടി രൂപ മാത്രമാണെന്നും ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

കിട്ടാക്കടങ്ങൾ വീണ്ടെടുക്കുന്നതിനും കുറയ്ക്കുന്നതിനുമായി സർക്കാരും ആർബിഐയും ചേർന്ന് സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ഇത് നടന്നുവരുന്നുണ്ടെന്നും, പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2018 മാർച്ച് 31 ലെ 8.96 ലക്ഷം കോടിയിൽ നിന്ന് 2023 മാർച്ച് 31 വരെ 4.28 ലക്ഷം കോടി രൂപയായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളിൽ (പിഎസ്ബി) സാമ്പത്തിക വർഷത്തിൽ എഴുതിത്തള്ളിയ വായ്പകളുടെ വീണ്ടെടുക്കൽ 2017-18 സാമ്പത്തിക വർഷത്തിൽ 1.18 ലക്ഷം കോടി രൂപയായിരുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ ഇത് 0.91 ലക്ഷം കോടിയായും 2022-23 സാമ്പത്തിക വർഷത്തിൽ 0.84 ലക്ഷം കോടിയായും (ആർബിഐ താൽക്കാലിക ഡാറ്റ) കുറഞ്ഞെന്നും, അദ്ദേഹം വ്യക്തമാക്കി.

X
Top