പ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യകമ്യൂട്ടഡ് പെന്‍ഷന് പൂര്‍ണ്ണ നികുതി ഇളവ് നല്‍കി പുതിയ ആദായ നികുതി ബില്‍വ്യവസായ സംരംഭങ്ങള്‍ ഇനി അതിവേഗം; അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ്എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

ചെക്ക് ക്ലിയറിംഗ് ഇനി മണിക്കൂറുകള്‍ക്കുള്ളില്‍, അര്‍ബിഐ സംവിധാനം ഉടന്‍ നിലവില്‍ വരും

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്ന സംവിധാനം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നടപ്പാക്കുന്നു. ഒക്ടോബര്‍ 4 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് കേന്ദ്രബാങ്ക് അറിയിച്ചു. നിലവില്‍ ചെക്ക് ക്ലിയറന്‍സിന് ബാങ്കുകളെടുക്കുന്നത് ചുരുങ്ങിയത് രണ്ട് പ്രവൃത്തി ദിവസങ്ങളാണ്.

പുതിയ ചെക്ക് ട്രെങ്കേഷന്‍ സിസ്റ്റം (സിടിഎസ്) ചെക്കുകളുടെ സ്‌ക്കാന്‍, പ്രസന്റേഷന്‍, പാസാക്കല്‍ എന്നിവ തുടര്‍ച്ചയായി നിര്‍വഹിക്കുന്നു. ഇതോടെ ക്ലിയറിംഗ് സൈക്കിള്‍ ടി+1 എന്ന നിലയില്‍ നിന്നും മണിക്കൂറുകളായി കുറയുന്നു. രണ്ട് പ്രവൃത്തി ദിവസങ്ങള്‍ വരെയുള്ള ചെക്കുകള്‍ തുടര്‍ച്ചയായി പ്രൊസസ് ചെയ്യാന്‍ സംവിധാനത്തിനാകുമെന്ന് കേന്ദ്രബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.

ലഭിക്കുന്ന ചെക്കുകള്‍ സ്‌ക്കാന്‍ ചെയ്ത് ക്ലിയറിംഗ് ഹൗസുകളിലേയ്ക്ക് ഉടനടി അയക്കപ്പെടും. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ചെക്ക് പ്രസന്റ് ചെയ്യാനുള്ള അവസരമുണ്ടാകും.

ഘട്ടം 1 ല്‍ (ഒക്ടോബര്‍ 4, 2025 മുതല്‍ ജനുവരി 2, 2026 വരെ), ഡ്രോയി ബാങ്കുകള്‍ ലഭ്യമായ ചെക്കുകള്‍ വൈകുന്നേരം 7:00 മണിക്ക് മുമ്പ് സ്ഥിരീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അവ അംഗീകരിക്കപ്പെടുകയും സെറ്റില്‌മെന്റിനായി ഉള്‍പ്പെടുത്തുകയും ചെയ്യും.

രണ്ടാം ഘട്ടത്തില്‍ (ജനുവരി 3, 2026 മുതല്‍), ചെക്കുകളുടെ ഇനത്തിന്റെ കാലാവധി T+3 ക്ലിയര്‍ മണിക്കൂറുകളാക്കി ചുരുക്കും. ഉദാഹരണത്തിന്, രാവിലെ 10:00 നും 11:00 നും ഇടയില്‍ ലഭിക്കുന്ന ചെക്കുകള്‍ക്ക് ഡ്രോയീ ബാങ്ക് ഉച്ചയ്ക്ക് 2:00 മണിക്ക് മുമ്പ് (രാവിലെ 11:00 മുതല്‍ 3 മണിക്കൂര്‍) പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് സ്ഥിരീകരിക്കണം നല്‍കണം.

നിശ്ചിത 3 മണിക്കൂറിനുള്ളില്‍ സ്ഥിരീകരണം നല്‍കാത്ത ചെക്കുകള്‍ അംഗീകരിച്ചതായി കണക്കാക്കപ്പെടുകയും ഉച്ചയ്ക്ക് 2:00 മണിക്ക് സെറ്റില്‍മെന്റിനായി ഉള്‍പ്പെടുത്തുകയും ചെയ്യും.

സെറ്റില്‍മെന്റ് പൂര്‍ത്തിയാകുമ്പോള്‍, ക്ലിയറിങ് ഹൗസ് പോസിറ്റീവ്, നെഗറ്റീവ് സ്ഥിരീകരണങ്ങളുടെ വിവരങ്ങള്‍ ചെക്ക് പ്രസന്റ് ചെയ്ത ബാങ്കിന് നല്‍കും. ബാങ്ക് ഇത് പ്രോസസ്സ് ചെയ്യുകയും പതിവ് സുരക്ഷാ മുന്‍കരുതലുകള്‍ക്ക് വിധേയമായി ഉടനടി ഉപഭോക്താക്കള്‍ക്ക് പേയ്മെന്റ് നല്‍കുകയും ചെയ്യും.

ചെക്ക് ക്ലിയറിങ് പ്രക്രിയയിലെ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കാന്‍ ആര്‍ബിഐ ബാങ്കുകളോടാവശ്യപ്പെട്ടു.

X
Top