ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബാങ്കുകളുടെ സൂപ്പര്‍വൈസറി ഡാറ്റ ഗുണനിലവാര സ്‌ക്കോറില്‍ പുരോഗതി

മുംംബൈ: ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ സൂപ്പര്‍വൈസറി ഡാറ്റ ഗുണനിവാര സൂചിക (എസ് ഡിക്യുഐ) സ്‌ക്കോര്‍ മാര്‍ച്ചിലെ 89.3 ല്‍ നിന്ന് ജൂണില്‍ 89.9 ആയി ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോര്ട്ട് ചെയ്തതാണിത്. ബാങ്കുകളുടെ റെഗുലേറ്ററി ഡാറ്റ എത്രമാത്രം കൃത്യവും വിശ്വസനീയവുമാണെന്ന് സൂചിക വെളിപ്പെടുത്തുന്നു.

 ആര്‍ബിഐ നിശ്ചയിച്ച സമയപരിധിക്കുള്ളിലാണോ ഡാറ്റ സമര്‍പ്പിക്കപ്പെട്ടത്, ഫീല്‍ഡുകളും ഫോര്‍മാറ്റുകളും പൂരിപ്പിക്കപ്പെട്ടോ, മറ്റ് സമര്‍പ്പണങ്ങളുമായും റിപ്പോര്‍ട്ടുകളുമായും ഡാറ്റ പൊരുത്തപ്പെടുന്നുണ്ടോ എന്നിങ്ങനെ ഡാറ്റയുടെ കൃത്യത, സമയബന്ധിതമായ സമര്‍പ്പണം, പൂര്‍ണ്ണത, സ്ഥിരത എന്നിവ സൂചിക കണക്കാക്കുന്നു.

ഇന്ത്യയിലെ 87 ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളെ സൂചികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആസ്തി നിലവാരം, ലിക്വിഡിറ്റി, മൂലധന പര്യാപത്ത, റിസ്‌ക്ക് അധിഷ്ഠിത മേല്‍നോട്ടം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ബാങ്കുകള്‍ ആര്‍ബിഐയ്ക്ക് സമര്‍പ്പിക്കുക. ഇത് വഴി ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യവും മാനദണ്ഡങ്ങളുടെ പാലനവും കേന്ദ്രബാങ്ക് വിലയിരുത്തുന്നു.

ജൂണില്‍ ഒരു ബാങ്കും 80 ല്‍ താഴെ സ്‌ക്കോര്‍ ചെയ്തിട്ടില്ല. എസ്ഡിക്യുഐ വെറുമൊരു സ്‌കോര്‍ മാത്രമല്ല, ബാങ്കുകള്‍ സമര്‍പ്പിക്കുന്ന ഡാറ്റയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനുള്ള വിശദവും അളക്കാവുന്നതുമായ ഒരു മാര്‍ഗമാണ്,ആര്‍ബിഐ പ്രസ്താവിച്ചു. ആഴത്തിലുള്ള പരിശോധനകള്‍ക്കുള്ള അടിത്തറയായി ഇത് പ്രവര്‍ത്തിക്കുകയും  തീരുമാനങ്ങള്‍ എടുക്കാന്‍ ആര്‍ബിഐയെ സഹായിക്കുകയും ചെയ്യുന്നു.സ്‌കോറിലെ പുരോഗതി റെഗുലേറ്ററി ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ബാങ്കുകളുടെ ശേഷിയെ കാണിക്കുന്നു.

X
Top