ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

ബാങ്ക് ഡിപ്പോസിറ്റ് 6 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

മുംബൈ: ബാങ്കുകളില്‍ നിക്ഷേപ വളര്‍ച്ച ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുമായ ജെഫ്രീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വര്‍ഷാടിസ്ഥാനത്തില്‍ (YoY) 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മെച്ചപ്പെട്ട ജിഡിപി വളര്‍ച്ചയും സ്വര്‍ണത്തിലേക്കും ഭൂമിയിലേക്കും സമ്പാദ്യം മാറിയതിന്റെ ഫലമാണ് ബാങ്ക് നിക്ഷേപ വളര്‍ച്ച സാധ്യമാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ബാങ്ക് നിക്ഷേപ വളര്‍ച്ചയും, വായ്പാ വളര്‍ച്ചയും തമ്മിലുള്ള അകലവും കുറഞ്ഞതായി ജെഫ്രീസ് പറഞ്ഞു.

മുന്‍ വര്‍ഷം അകല്‍ച്ച 700 ബേസിസ് പോയിന്റായിരുന്നു. ഈ വര്‍ഷം ഇത് 350 ആയി ചുരുങ്ങി.

X
Top