രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ അവധി: ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്രസർക്കാരും റിസർവ് ബാങ്കും

മുംബൈ: ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറിൽ ഒപ്പിട്ടു.

ശുപാർശയ്ക്ക് അംഗീകാരം നൽകുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് പ്രവർത്തി ദിവസം. പുതിയ ശുപാർശയ്ക്ക് അംഗീകാരം വരുന്നതോടെ പ്രവർത്തി ദിവസം തിങ്കൾ മുതൽ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയം വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 17% കൂട്ടാനും തീരുമായിട്ടുണ്ട്.

2022 നവംബർ 1 മുതൽ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്പളവർധന. ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളം തുടക്കത്തിൽ 17,900 ആയിരുന്നത് 24,050 രൂപയാകും.

സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്പളം 65,830 രൂപയിൽനിന്ന് 93,960 രൂപ വരെയാകും.

പ്യൂൺ, ബിൽ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്പളം 14,500 രൂപയിൽനിന്ന് 19,500 രൂപയാക്കി.

സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്പളം 37,145 രൂപയിൽനിന്ന് 52,610 രൂപയാകും.

X
Top