ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

പുതിയ ഫണ്ട് നേടാന്‍ ബാങ്ക്മാന്‍ ഫ്രൈഡും കൂട്ടാളികളും

ന്യൂയോര്‍ക്ക്: പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എഫ്ടിഎക്‌സ് സ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡ് പുതിയ ഫണ്ട് സമാഹരണത്തിന് ശ്രമം തുടങ്ങി. അദ്ദേഹവും കൂട്ടാളികളും പുതിയ നിക്ഷേപത്തിനായി ശ്രമിക്കുന്ന കാര്യം വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ വിജയം നേടാന്‍ ഇതുവരെ ഇവര്‍ക്കായിട്ടില്ല.

എഫ്ടിഎക്‌സ് നിക്ഷേപകര്‍ക്ക് 8 ബില്യണ്‍ തിരിച്ചുനല്‍കാനുള്ള ഉപായമാണ് ഫൈഡും കൂട്ടരും ആലോചിക്കുന്നത്. നേറ്റീവ് ടോക്കണ്‍ എഫ്ടിടിയുടെ മൂല്യമിടിവിനെ തുടര്‍ന്നാണ് എഫ്ടിഎക്‌സ് തകര്‍ച്ച വരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അവര്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു.

നേരത്തെ മറ്റൊരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബൈനാന്‍സ് എഫ്ടിഎക്‌സിനെ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബാധ്യത ഭീമമായതിനാല്‍ അവര്‍ ഉദ്യമത്തില്‍ നിന്നും പിന്മാറി. ഇതോടെ എഫ്ടിഎക്‌സിന്റെ പതനം പൂര്‍ത്തിയാവുകയായിരുന്നു.

കമ്പനി സ്ഥാപകന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡിന് സമ്പത്തിന്റെ 94 ശതമാനമാണ് നഷ്ടമായത്. 15.2 ബില്യണ്‍ ഡോളര്‍ സമ്പത്തില്‍ നിന്നും 14.6 ബില്യണ്‍ ഡോളര്‍ കുറഞ്ഞു. 1 ബില്യണ്‍ ഡോളര്‍ ഉപഭോക്തൃഫണ്ട് എഫ്ടിഎക്‌സില്‍ നിന്നും കാണാതായിട്ടുണ്ട്.

അതേസമയം, എഫ്ടിഎക്‌സ് നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള കഴിവ് ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്നാണ് ബാങ്ക്മാന്‍ ഫ്രൈഡ് വാദിക്കുന്നത്. സഹോദരസ്ഥാപനമായ അല്‍മേദ റിസര്‍ച്ചിന് ബാധ്യതയേക്കാളേറെ ആസ്തികളുണ്ട്. എന്നാല്‍ അത് പണമായി മാറ്റാനാകുന്നില്ല എന്നതാണ് വെല്ലുവിളി, ഫ്രൈഡ് പറഞ്ഞു.

എഫ്ടിഎക്‌സ് ഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടത് അല്‍മേദ വഴിയാണെന്ന ആരോപണം നിലവിലുണ്ട്.

X
Top