തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ആര്‍ബിഐ പണലഭ്യത സൂചനകള്‍ക്കായി കാതോര്‍ത്ത് ബാങ്കര്‍മാര്‍

മുംബൈ: പോളിസി പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ടെങ്കിലും, പണലഭ്യതസൂചനകള്‍ക്കായി റിസര്‍വ് ബാങ്ക് നയ അവലോകനം സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ബാങ്കര്‍മാര്‍. ബാങ്കുകള്‍ അവരുടെ മിച്ച പണലഭ്യത റിസര്‍വ് ബാങ്കില്‍ (ആര്‍ബിഐ) സൂക്ഷിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. പണകമ്മി സാധ്യത ഒഴിവാക്കാനായിരുന്നു അത്.

ബാങ്കിംഗ് ലിക്വിഡിറ്റി മിച്ചം 2.4 ട്രില്യണ്‍ രൂപയായി (29.06 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതിനെത്തുടര്‍ന്ന് 14 ദിവസത്തെ വേരിയബിള്‍ റേറ്റ് റിവേഴ്‌സ് റിപ്പോ ലേലത്തിലൂടെ 2 ട്രില്യണ്‍ രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചു. എന്നാല്‍ ബാങ്കുകള്‍ ആ തുകയുടെ നാലിലൊന്ന് മാത്രമാണ് നിക്ഷേപിച്ചത്. 1 ട്രില്യണ്‍ രൂപയുടെ രണ്ടാമത്തെ വിആര്‍ആര്‍ആര്‍ ലേലം തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും ഇത്തവണയും അത് പൂര്‍ണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്തില്ല.

അതേസമയം തിങ്കളാഴ്ച പണലഭ്യത മിച്ചം 2.3 ട്രില്യണ്‍ രൂപയാണ്. മെയ് ആദ്യം, പണലഭ്യത മിച്ചം അപ്രതീക്ഷിതമായി ഇടിഞ്ഞതിനെത്തുടര്‍ന്ന് ഓവര്‍നൈറ്റ്‌നിരക്കുകള്‍ ഉയര്‍ന്നിരുന്നു.ഇതോടെ ബാങ്കുകള്‍ വിപണിയില്‍ നിന്നും കടമെടുക്കാന്‍ നിര്‍ബന്ധിതരായി.

X
Top