ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ബാങ്ക് ഓഫ് മഹാരാഷ്ട്ര ക്യുഐപി വഴി 1,000 കോടി രൂപ സമാഹരിച്ചു

മുംബൈ: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് (ക്യുഐപി) വഴി 1000 കോടി രൂപ സമാഹരിച്ചു. 28.5 രൂപ നിരക്കില്‍ 35.1 കോടി ഓഹരികളാണ് ബാങ്ക്, നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചത്. നിലവിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 4.94 ശതമാനം ഡിസ്‌ക്കൗണ്ടിലായിരുന്നു ഇഷ്യു.

5 നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് കമ്പനിയില്‍ 5 ശതമാനത്തിലധികം പങ്കാളിത്തം അനുവദിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഓഹരികളുടെ ഭൂരിഭാഗവും സ്വന്തമാക്കിയത്. അതായത് മൊത്തം ഇഷ്യുവിന്റെ 23.77 ശതമാനം അഥവാ 8.34 കോടി ഓഹരികള്‍.

ആദിത്യ ബിര്‍ള സണ്‍ ലൈഫ് കമ്പനി, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, രാജസ്ഥാന്‍ ഗ്ലോബല്‍ സെക്യൂരിറ്റീസ്, സോസൈറ്റ് ജനറല്‍ എന്നിവയാണ് മറ്റ് പ്രധാന നിക്ഷേപകര്‍.

X
Top