
കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര പൊതുമേഖലയിൽ വായ്പയുടെയും നിക്ഷേപത്തിന്റെയും ശതമാന വളർച്ചയിൽ ഒന്നാം സ്ഥാനം നിലനിറുത്തി.
പൂനെ ആസ്ഥാനമായ ബാങ്കിന്റെ നിക്ഷേപവും അഡ്വാൻസും 20 ശതമാനത്തിലധികം വർദ്ധിച്ചു, ജൂലായ്, സെപ്തംബർ കാലത്ത് പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
സെപ്തംബർ അവസാനത്തോടെ ബാങ്കിന്റെ മൊത്ത ആഭ്യന്തര അഡ്വാൻസ് 23.55 ശതമാനം വളർച്ചയോടെ 1,83,122 കോടി രൂപയായി ഉയർന്നു. നിക്ഷേപ വളർച്ച 22.18 ശതമാനം വർദ്ധന രേഖപ്പെടുത്തി. 2,39,298 കോടി രൂപ സമാഹരിക്കുകയും ചെയ്തു.
കറന്റ്, സേവിംഗ്‌സ് അക്കൗണ്ടുകളിൽ 50.71 ശതമാനം വളർച്ച കൈവരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.