എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

അറ്റാദായം 176 ശതമാനം ഉയര്‍ത്തി ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 561 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 176 ശതമാനം അധികം.

അറ്റ പലിശ വരുമാനം 45 ശതമാനമുയര്‍ന്ന് 5915 കോടി രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 51 ബിപിഎസ് ഉയര്‍ന്ന് 3.37 ശതമാനമായി. മൊത്തം അറ്റ നിഷ്‌ക്രിയ ആസ്തി 9.30 ശതമാനത്തില്‍ നിന്നും 6.67 ശതമാനമായി കുറഞ്ഞിട്ടുണ്ട്.അറ്റനിഷ്‌ക്രിയ ആസ്തി 2.21 ശതമാനത്തില്‍ നിന്നും 1.65 ശതമാനമായി.

ആഭ്യന്തര നിക്ഷേപം 7.98 ശതമാനം ഉയര്‍ന്ന് 5.89 ലക്ഷം കോടി രൂപയായെന്നും ബാങ്ക് അറിയിക്കുന്നു. കറന്റ്അക്കൗണ്ട് സേവിംഗിസ് അക്കൗണ്ട് (സിഎഎസ്എ) 7.56 ശതമാനമുയര്‍ന്ന് 2.6 ലക്ഷം കോടി രൂപയും ആഭ്യന്തര വായ്പ 7.98 ശതമാനമുയര്‍ന്ന് 4.33 ലക്ഷം കോടി രൂപയുമാണ്.

X
Top