
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗി(ഐപിഒ)ല്‍ പങ്കെടുക്കാന്‍ ബാങ്കുകള്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ധനസഹായം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 53 ശതമാനം വര്‍ദ്ധിച്ചു. മൂലധന വിപണിയിലേയ്ക്ക് വ്യക്തികള്‍ ആകര്‍ഷിക്കപ്പെടുന്ന പ്രവണത നിലനില്‍ക്കുന്നതിനാലാണിത്.
എച്ച്ഡിഎഫ്‌സി ബാങ്കാണ് ഈ ഇനത്തില്‍ കൂടുതല്‍ വായ്പ നല്‍കിയത്. 5029 കോടി രൂപ. ബാങ്ക് ഓഫ് ഇന്ത്യ 1167 കോടി രൂപ ധനസഹായം നല്‍കിയപ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 446 കോടി രൂപ വിതരണം ചെയ്തു.
എസ്ബിഐയുടേത് മൂന്ന് മടങ്ങ് വര്‍ദ്ധനവാണ്. ബാങ്കുകള്‍ 5-90 ദിവസത്തെ കാലവധിയില്‍ 10 ലക്ഷം രൂപവരെയാണ് ഈയിനത്തില്‍ വായ്പ നല്‍കുന്നത്. 9-10 ശതമാനം വരെയാണ് പലിശ.
ഐപിഒ ഫൈനാന്‍സിംഗ് ഇനത്തില്‍ ബാങ്കുകള്‍ 7748 കോടി രൂപ വിതരണം ചെയ്തുവെന്നും 60 ബാങ്കുകളാണ് ഇതില്‍ 90 ശതമാനവും നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളും (എന്‍ബിഎഫ്‌സി) സജീവമാണ്.
സെബിയുടെ കണക്കുപ്രകാരം 322 കമ്പനികളാണ് 2025 സാമ്പത്തികവര്‍ഷത്തില്‍ ഐപിഒ നടത്തിയത്. ഇവ പ്രാഥമിക വിപണിയില്‍ നിന്നും 1.9 ലക്ഷം രൂപസമാഹരിച്ചു. ബാങ്കുകളുടെ ഐപിഒ ധനസഹായം തുടരുമെന്ന് തന്നെയാണ് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) കരുതുന്നത്.
അതേസമയം ഭൗമ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു.