
കൊച്ചി: ഒക്ടോബർ നാല് മുതല്‍ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ ചെക്കുകള്‍ അതാത് ദിവസം തന്നെ പാസാക്കും. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ സെറ്റില്‍മെന്റ് പൂർത്തിയാക്കാനുള്ള റിസർവ് ബാങ്കിന്റെ നിർദേശങ്ങള്‍ നടപ്പിലാക്കുകയാണ്.
പുതിയ നയമനുസരിച്ച് ബാങ്കുകള്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെ ചെക്കുകള്‍ സ്‌കാൻ ചെയ്ത് ക്ളിയറിംഗ് ഹൗസുകളില്‍ സമർപ്പിക്കും. വൈകിട്ട് ഏഴ് മണിക്കുള്ളില്‍ ചെക്ക് ഇഷ്യു ചെയ്ത ബാങ്ക് ക്ളിയറൻസ് നല്‍കണം.
സെറ്റില്‍മെന്റ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തുക ഉപഭോക്താവിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റാകും. ചെക്ക് നല്‍കിയ ആളിന്റെ അക്കൗണ്ടില്‍ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം.