ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

തിരിച്ചടി നേരിട്ട് ബന്ധന്‍ ബാങ്ക് ഓഹരി

മുംബൈ: റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദുര്‍ബല വിതരണ പ്രവണത കാരണം ബന്ധന്‍ ബാങ്ക് ഓഹരികള്‍ താഴ്ചവരിച്ചു. 3.2 ശതമാനം ഇടിഞ്ഞ് 267.40 രൂപയിലാണ് ഓഹരിയുള്ളത്. സെപ്തംബര്‍ പാദത്തില്‍ ബാങ്ക് 99,374 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു.

മുന്‍ പാദത്തില്‍ നിന്നും 3 ശതമാനം മാത്രം വര്‍ധനവ്. അതേസമയം സ്വീകരിച്ച നിക്ഷേപം 7 ശതമാനം ഉയര്‍ന്ന് 99,365 കോടി രൂപയായിട്ടുണ്ട്. ചെറുകിട നിക്ഷേപം 1 ശതമാനം ഉയര്‍ന്ന് 73,660 കോടി രൂപയായപ്പോള്‍ സിഎഎസ്എ നിക്ഷേപങ്ങളുടെ വളര്‍ച്ച 40.509 കോടി രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

നിഷ്‌ക്രിയ ആസ്തി ഒഴിച്ച് തങ്ങളുടെ ശേഖരണപര്യാപ്തത 97 ശതമാനമാണെന്ന് ബാങ്ക് അവകാശപ്പെട്ടു. 275 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് മോതിലാല്‍ ഓസ്വാള്‍ നല്‍കുന്നത്. എന്നാല്‍ സിഎല്‍എസ്എ 325 രൂപ ലക്ഷ്യവിലയോടു കൂടിയ ഔട്ട്‌പെര്‍ഫോമിംഗ് റേറ്റിംഗ് സ്റ്റോക്കിന്‌ നല്‍കുന്നു.

X
Top