ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

രണ്ടാംപാദത്തിലെ ബന്ധൻ ബാങ്ക് അറ്റാദായം 721 കോടി രൂപ

മുംബൈ: സ്വകാര്യ മേഖലയിലെ വായ്പാദാതാവായ ബന്ധൻ ബാങ്ക് ഈ സാമ്പത്തിക വർഷത്തിന്റെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 721.20 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അറ്റാദായം 209.3 കോടി രൂപയായിരുന്നു. അറ്റാദായം 244 ശതമാനം ഉയർന്നു.

റിപ്പോർട്ടിംഗ് പാദത്തിൽ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) മുൻവർഷത്തെ സമാനപാദവുമായി താരതമ്യം ചെയ്യുമ്പോൾ 14.8 ശതമാനം വർദ്ധിച്ചു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) മുൻ വർഷത്തിലെ സമാനപാദത്തിലെ 6,854 കോടി രൂപയിൽ നിന്ന് 7,874 കോടി രൂപയായപ്പോൾ, അറ്റ ​​പലിശ വരുമാനം (എൻസിഐഐ) 2,443.40 കോടി രൂപയിൽ തുടരുന്നു. കഴിഞ്ഞ പാദത്തിൽ മൊത്തം എൻപിഎ 6,961 കോടി രൂപയായിരുന്നു.

ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ബാങ്കിന്റെ അറ്റ ​​എൻപിഎ അനുപാതം 40 ശതമാനമാണ്. റിപ്പോർട്ടിംഗ് പാദത്തിലെ അറ്റ ​​നിഷ്‌ക്രിയ ആസ്തി 2,366 കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,679 കോടി രൂപയായിരുന്നു.

2023 സെപ്തംബർ 30 വരെ അതിന്റെ നെറ്റ്‌വർക്കിൽ ആകെ 1621 ശാഖകളും 4598 ബാങ്കിംഗ് യൂണിറ്റുകളും 438 എടിഎമ്മുകളും ഉണ്ടെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

X
Top