അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച് ബന്ധന്‍ ബാങ്ക്, അറ്റാദായത്തില്‍ 65 ശതമാനം ഇടിവ്

കൊല്‍ക്കത്ത: സ്വകാര്യ വായ്പാദാതാവായ ബന്ധന്‍ ബാങ്ക് 2026 സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 371.96 കോടി രൂപയാണ് ബാങ്ക് രേഖപ്പടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 65.02 ശതമാനം ഇടിവാണിത്.

അറ്റ പലിശ വരുമാനം 7.7 ശതമാനം കുറഞ്ഞ് 2757 കോടി രൂപയായി. ആസ്തി ഗുണമേന്മ തുടര്‍ച്ചയായി ഇടിഞ്ഞു. മുന്‍പാദത്തിലെ 4.71 ശതമാനത്തില്‍ നിന്നും 4.96 ശതമാനമായാണ് മൊത്തം നിഷ്‌ക്രിയ ആസ്തി വികസിച്ചത്.

നിക്ഷേപം 16 ശതമാനം ഉയര്‍ന്ന് 1.55 ലക്ഷം കോടി രൂപയായിട്ടുണ്ട്. അതേസമയം ബാങ്കിന്റെ പ്രകടനം വെല്ലുവിളികളെ അതിജീവിക്കുന്നതാണെന്ന് എംഡിയും സിഇഒയുമായ പ്രതിം സെന്‍ഗുപ്ത അവകാശപ്പെട്ടു.

X
Top