
ന്യൂഡല്‍ഹി: ഓഹരിയൊന്നിന് 110 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ബജാജ് ഹോള്‍ഡിംഗ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്. സെപ്തംബര്‍ 23 ആണ് ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതി. സെപ്തംബര്‍ 13 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 110 രൂപ അഥവാ 1100 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുകയായിരുന്നു.
ഒക്ടോബര്‍ 10 നോ അതിന് മുന്‍പോ ആയി ലാഭവിഹിതവിതരണം പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിക്കുന്നു. ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ബിഎച്ച്‌ഐഎല്‍) (മുമ്പ് ബജാജ് ഓട്ടോ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) ഒരു നിക്ഷേപ കമ്പനിയാണ്.
ബജാജ് ഓട്ടോ ലിമിറ്റഡില്‍ 39.29% വും ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡില്‍ 31.54% വും ഓഹരി പങ്കാളിത്തം കമ്പനിയ്ക്കുണ്ട്.